01 June Monday

കെജിഎംഒഎ മെഡി ഐക്യു ക്വിസ്‌ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

 പത്തനംതിട്ട

കുട്ടികളിൽ ശാസ്ത്രീയ ആരോഗ്യ അവബോധം ഉണ്ടാക്കുക, നവ മാധ്യമങ്ങളിലെ അശാസ്ത്രീയ പ്രചരണങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി അമൃതകിരണം മെഡി ഐക്യു ക്വിസ്‌ സംഘടിപ്പിച്ചു.
പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരി കൃഷ്ണ, ലക്ഷ്മി ദിലീപ് എന്നിവർ ഒന്നാം സ്ഥാനം നേടി. കുന്നന്താനം എൻഎസ്എസ്എച്ച്എസ്എസ്‌  സ്‌കൂളിലെ വി അരവിന്ദ്, കെ എസ്‌ ശ്രീരാഗ് എന്നിവർക്ക് രണ്ടാം സ്ഥാനവും, മൈലപ്ര സേക്രഡ് ഹാർട്‌ സ്‌കൂളിലെ ജിതിൻ വി ഉണ്ണിത്താൻ, സിറിൽ ജ്യോതിസ് ജോയ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക്‌ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ട്രോഫിയും ക്വിസ് മാസ്റ്റർ ഡോ. ടി പ്രശാന്ത് വിതരണം ചെയ്തു. 
ഡോ. പ്രവീൺകുമാർ, ഡോ. ജിനു ജി തോമസ്‌, ഡോ. രേഷ്‌മ കണ്ണൻ എന്നിവർ സംസാരിച്ചു. വിജയികൾ ഫെബ്രുവരി രണ്ടിന്‌ കൊല്ലത്ത് നടക്കുന്ന കെജിഎംഒഎ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top