25 September Friday
133 ക്യാമ്പുകളിൽ 2082 കുടുംബങ്ങൾ

6785 പേരെ മാറ്റി പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

മഴ കുറഞ്ഞപ്പോൾ ജല നിരപ്പ് താണ് ശാന്തമായി ഒഴുകുന്ന പമ്പാ നദി. ചൊവ്വാഴ്‌ച പമ്പാ ത്രിവേണിയിൽ നിന്നുള്ള ദൃശ്യം. കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ മാറ്റിയത് കൊണ്ടാണ് ഇത്തവണ പ്രളയദുരന്തം ഒഴിവായത്‌

 പത്തനംതിട്ട

കാലവർഷത്തെ തുടർന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെ കണക്കിലെടുത്ത് ജില്ലയിലെ ആറ് താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2082 കുടുംബങ്ങളിലെ 6785 പേരെ മാറ്റിപാർപ്പിച്ചു. ഇതിൽ 2748 പുരുഷൻമാരും 2949 സ്ത്രീകളും 1088 കുട്ടികളും ഉൾപ്പെടുന്നു. 
മാറ്റി പാർപ്പിച്ചതിൽ  കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരും ഉൾപ്പെടും. ക്യാമ്പുകളിൽ കഴിയുന്നവരിൽ 60 വയസിന് മുകളിലുള്ള 460 പേരും ഒരു ഗർഭിണിയും ഉൾപ്പെടും. 
ഏറ്റവും കൂടുതൽപേർ തിരുവല്ല താലൂക്കിലാണ്. ഇവിടെ 95 ക്യാമ്പുകളിലായി 1565  കുടുംബങ്ങളിലെ 5239 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 2179 പുരുഷൻമാരും 2275 സ്ത്രീകളും  785 കുട്ടികളും ഉൾപ്പെടുന്നു. തിരുവല്ല താലൂക്കിൽ 60 വയസിന് മുകളിലുള്ള 329 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുള്ളത്.
കോഴഞ്ചേരി താലൂക്കിൽ 19 ക്യാമ്പുകളിലായി 238 കുടുംബങ്ങളിലെ 737 പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുള്ളത്. ഇതിൽ 265 പുരുഷൻമാരും 319 സ്ത്രീകളും 153 കുട്ടികളും ഉൾപ്പെടും. കോഴഞ്ചേരി താലൂക്കിൽ മാറ്റിപാർപ്പിച്ചവരിൽ 60 വയസിന് മുകളിലുള്ള 91 പേരും ഉണ്ട്. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരെയും ഒരു ഗർഭിണിയേയും കോഴഞ്ചേരി താലൂക്കിൽ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 
മല്ലപ്പള്ളി താലൂക്കിൽ ഏഴ്‌ ദുരിതാശ്വാസ ക്യാമ്പുകളിലായി 48 കുടുംബങ്ങളിൽ നിന്നായി 158 പേരെയാണ്‌ മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 74 പുരുഷൻമാരും 61 സ്ത്രീകളും 23 കുട്ടികളും ഉൾപ്പെടും. മല്ലപ്പള്ളി താലൂക്കിൽ 60 വയസിന് മുകളിലുള്ള 24 പേരാണ്‌ ക്യാമ്പിലുള്ളത്. 
കോന്നി താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 93 കുടുംബങ്ങളിൽപെട്ട 267 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 98 പുരുഷൻമാരും 113 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 55 പേരും ദുരിതാശ്വാസ ക്യാമ്പിലുണ്ട്. 
അടൂർ താലൂക്കിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 86 കുടുംബങ്ങളിൽ നിന്നായി 271 പേരെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. ഇതിൽ 104 പുരുഷൻമാരും 127 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടും. 60 വയസിന് മുകളിലുള്ള 38 പേരെയാണ് താലൂക്കിൽ ക്യാമ്പിലേക്ക് മാറ്റിയത്.
റാന്നി താലൂക്കിൽ മൂന്നു  ക്യാമ്പുകളിലായി 52 കുടുംബങ്ങളിൽ നിന്നായി 113 പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിൽ 28 പുരുഷൻമാരും 54 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. റാന്നി താലൂക്കിൽ 60 വയസിന് മുകളിലുള്ള 14 പേരെയാണ് മാറ്റിപാർപ്പിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top