19 September Thursday

ചാന്ദ്രദൗത്യത്തിലെ പങ്കാളിക്ക്‌ ജന്മനാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

 ചിറ്റാർ

ചന്ദ്രയാൻ 2 ദൗത്യത്തിൽ വെഹിക്കിൾ ഡയറക്ടറായി പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ സി രഘുനാഥപിളളയ്ക്ക് ജന്മനാടായ വയ്യാറ്റുപുഴയിൽ ഉജ്ജ്വല സ്വീകരണം നൽകി. വയ്യാറ്റുപുഴ വൈഎംഎ ലൈബ്രറിയും ചിറ്റാർ പൗരാവലിയും ചേർന്നാണ് സ്വീകരണം നൽകിയത്. കൊച്ചുവീട്ടിൽ പരേതരായ ചെല്ലപ്പൻപിള്ളയുടെയും ദേവകിയമ്മയുടെയും മകനായ രഘുനാഥപിള്ള വൈഎംഎ ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകൻ കൂടിയാണ്‌. ചന്ദ്രായാൻ 2 പേടകം ഭൂമിയിൽനിന്ന് 46,000 കിലോമീറ്റർ അകലെ എത്തിച്ച പ്രധാന ദൗത്യമാണ് രഘുനാഥപിള്ളയും കൂട്ടരും വിജയകരമായി പൂർത്തീകരിച്ചത്.
ശനിയാഴ്ച പകൽ ഒന്നിന് ചിറ്റാർ മാർക്കറ്റ് ജങ്‌ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വയ്യാറ്റുപുഴയിലേക്ക് വരവേറ്റു. വികെഎൻഎം ഹൈസ്കൂൾ ജങ്‌ഷനിൽന്ന് പ്രത്യേക ഘോഷയാത്രയും ഒരുക്കിയിരുന്നു. വയ്യാറ്റുപുഴ മാർത്തോമ്മ ഓഡിറ്റോറിയത്തിൽ  നടന്ന സ്വീകരണയോഗം മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസനാധിപൻ സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ടി എ രാജു അധ്യക്ഷനായി.
ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണവും രാജു ഏബ്രഹാം എംഎൽഎ ഉപഹാര സമർപ്പണവുംനടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ ജി മുരളീധരൻ, ചിറ്റാർ പഞ്ചായത്തംഗങ്ങളായ സുജ ശ്രീകുമാർ, കെ എസ് അജയൻ, വായനശാല രക്ഷാധികാരി എൻ ഗോപാലകൃഷ്ണൻ നായർ, വികെഎൻഎം എച്ച്എസ് ഹെഡ്മിസ്ട്രസ് ടി എച്ച് ഷൈലജ, എം ആർ ശ്രീധരൻ, എൻ രജി  എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top