18 September Wednesday

എല്ലാ പഞ്ചായത്തുക‌ളും 150 തൊഴിൽദിനങ്ങൾ ഏറ്റെടുക്കണം: എൻആർഇജി ശിൽപശാല

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 പത്തനംതിട്ട

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപശാല പത്തനംതിട്ടയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഭദ്രകുമാരി അധ്യക്ഷയായി. 
  ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 150 തൊഴിൽദിനങ്ങൾ ഏറ്റെടുക്കണമെന്നും ശിൽപശാല ആവശ്യപ്പെട്ടു. തൊഴിലുറപ്പ‌് രംഗത്ത‌് കേരളത്തിനായി 7000 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് 5000 കോടി രൂപയുടെ പദ്ധതി പോലും അനുവദിച്ചിട്ടില്ലെന്ന‌് ഉദ‌്ഘാടകൻ പറഞ്ഞു. ഇതിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ സമര രംഗത്ത് വരും. 19ന‌് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. 30ന് മുമ്പ് ഏരിയതല ശിൽപശാലകൾ പൂർത്തികരിക്കും. 
  ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റോയിഫിലിപ്പ്, ജില്ലാ ഭാരവാഹികളായ ഓമന രാജൻ, വി പൊന്നമ്മ, ജയശ്രി സുരേന്ദ്രൻ, രാധ രാമചന്ദ്രൻ, എം വി സൻജു, പ്രസന്നകുമാർ, സുധാകരപിള്ള, പി കെ അനീഷ് എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top