18 September Wednesday

പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ കെഎപി മൂന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 അടൂർ

കേരളാ പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ കെഎപി മൂന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനം ബറ്റാലിയൻ ആസ‌്ഥാനത്ത‌് നടന്നു. രാവിലെ പതാക ഉയർത്തലും പുഷ‌്പാർച്ചനയും നടന്നു. തുടർന്ന‌് നടന്ന പ്രതിനിധി സമ്മേളനം കമാണ്ടന്റ‌് ഡോ കാർത്തികേയൻ ഗോകുലചന്ദ്രൻ  ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ സെക്രട്ടറി എം എസ‌് ജയകുമാർ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ ആർ കൃഷ‌്ണകുമാർ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കമാണ്ടന്റ‌്  ബോബികുര്യൻ,സംസ‌്ഥാന ജോയിന്റ‌് സെക്രട്ടറി ടി ബാബു, പൊലീസ‌് അസോസിയേഷൻ ജില്ലാ സെക്രട്ടറി സഞ്ചുകൃഷ‌്ണൻ, പ്രസന്നൻ എന്നിവർ സംസാരിച്ചു. സംഘടനാ റിപ്പോർട്ട‌് സംസ‌്ഥാന ട്രഷറർ കെ എസ‌് ഔസേഫ‌ും പ്രവർത്തന റിപ്പോർട്ട‌്  എം എസ‌് ജയകുമാറും  വരവ‌്ചെലവ‌് കണക്ക‌് ജില്ലാ ട്രഷറർ പി അനിൽകുമാറും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ‌് സെക്രട്ടറി മുരളീധരൻപിള്ള പ്രമേയവതരണം നടത്തി. ജില്ലാ വൈസ‌് പ്രസിഡന്റ‌് സാജൻജോർജ‌് നന്ദി പറഞ്ഞു. 
വൈകിട്ട‌് നടന്ന പൊതുസമ്മേളനവും ഗ്രന്ഥശാല സമർപ്പണവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് ഉദ‌്ഘാടനം ചെയ‌്തു. ആർ കൃഷ‌്ണകുമാർ അധ്യക്ഷനായി. എം എസ‌് ജയകുമാർ സ്വാഗതം പറഞ്ഞു. ചൂരക്കോട‌് ഗവ എൽപി സ‌്കൂളിലെ ഗ്രന്ഥശാല സമർപ്പണത്തോടനുബന്ധിച്ച‌് പുസ‌്കങ്ങളും അലമാരയും ഹെഡ‌്മിസ‌്ട്രസ‌് ബുഷ‌്റയ‌്ക്ക‌് മന്ത്രി കൈമാറി. കമാണ്ടന്റ‌്  ഡോ‌ കാർത്തികേയൻ ഗോകുലചന്ദ്രൻ മുഖ്യാതിഥിയായി. ഏറത്ത‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ഷൈലാറെജി, സംസ‌്ഥാന പ്രസിഡന്റ‌് ഡി കെ പൃഥിരാജ‌്, സംസ‌്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, ആർ എസ‌് കൃഷ‌്ണകുമാർ, ബി സുനിൽദത്ത‌് എന്നിവർ സംസാരിച്ചു. പ്രളയക്കെടുതിയിൽ പന്തളം,ചെങ്ങന്നുർ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ മൽസ്യതൊഴിലാളികളെ ചടങ്ങിൽ ആദരിക്കുകയും കുട്ടികൾക്ക‌് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ‌്തു.
 
 
പ്രധാന വാർത്തകൾ
 Top