27 June Thursday
കണക്കുകൾ അവതരിപ്പിച്ചില്ല; യോഗം നിർത്തി

തിരുവല്ല താലൂക്കാശുപത്രി വികസന സമിതി യോഗത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 തിരുവല്ല

ആറു മാസത്തിലേറെയുള്ള കണക്കുകൾ അവതരിപ്പിക്കാതിരുന്നതിനെ തുടർന്ന്  തിരുവല്ല താലൂക്കാശുപത്രി വികസന സമിതി യോഗത്തിൽ അംഗങ്ങൾ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ചൊവ്വാഴ്‌ച ചേർന്ന അശുപത്രി വികസന സമിതി യോഗം നിർത്തിവച്ചു. തിരുവല്ല നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കലിന്റെ അധ്യഷതയിലാണ് യോഗം ആരംഭിച്ചത്. സമിതി അംഗം സി പിഐ എം തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണിയാണ് വിഷയം അവതരിപ്പിച്ച് പ്രതിഷേധം ഉയർത്തിയത്. മൂന്ന് മാസം മുൻപ് നടന്ന യോഗത്തിൽ തന്നെ കണക്കുകൾ അവതരിപ്പിക്കാത്തതിനെ ചോദ്യം ചെയ്തിരുന്നു. ഒരു ജീവനക്കാരൻ സ്ഥലം മാറ്റി പോയതിനാലാണ് കണക്ക് അവതരിപ്പിക്കാനാകാത്തതെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തിൽ അറിയിച്ചിരുന്നു. അടുത്ത യോഗത്തിൽ അവതരിപ്പിക്കണമെന്ന നിർദേശത്തിൽ കമ്മിറ്റി തുടർന്ന് ചേർന്നു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും കണക്ക് അവതരിപ്പിച്ചില്ല.ഇതേ തുടർന്നാണ് ചൊവ്വാഴ്ച പ്രതിഷേധം ഉയർന്നത്.
യോഗത്തിൽ പങ്കെടുത്ത ബഹുദൂരിപക്ഷം അംഗങ്ങളും ഇതിനെ ചോദ്യം ചെയ്തു. 
അടുത്ത ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ ഇതുവരെയുള്ള വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കണമെന്ന തീരുമാനമെടുത്ത് യോഗം നിർത്തിവയ്ക്കുകയായിരുന്നു.
തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആശുപത്രി സൂപ്രണ്ട് പ്രവർത്തിക്കുന്നതെന്നും അശുപത്രി വികസനത്തിന് സൂപ്രണ്ട് എതിര് നിൽക്കുകയാണെന്നും അഡ്വ. ഫ്രാൻസിസ് വി ആന്റണി ആരോപിച്ചു. ആശുപത്രി ഓപ്പറേഷൻ തീയ്യറ്റർ മാസങ്ങളോളം അടഞ്ഞ് കിടന്നത് സൂപ്രണ്ടിന്റെ നടപടി മൂലമാണ്. സമിതിയുടെ അനുവാദമില്ലാതെ ന്യൂ ജനറേഷൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top