19 September Thursday

ഹൈവേ ടിപ്പർ കൈയടക്കുന്നു; പേടിച്ച് വിറച്ച് യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
അടൂർ
ഏനാത്ത് -മണ്ണടി - കടമ്പനാട് മിനി ഹൈവേ ടിപ്പർ ലോറികൾ കൈയടക്കുന്നു. പേടിച്ച് വിറച്ച് യാത്രക്കാർ.അമിത വേഗതയിൽ പായുന്ന ടിപ്പർ ലോറികൾ വളവും തിരിവുമുള്ള റോഡിലൂടെ നടത്തുന്ന യാത്രയാണ് റോഡിലൂടെ വരുന്ന മറ്റ് വാഹനയാത്രക്കാർക്ക് പേടി സ്വപ്നമാകുന്നത്. ടിപ്പർ ലോറികൾ വരുന്ന വേഗതയിൽ തന്നെ കെടുംവളവ് തിരിയുന്നത് പലപ്പോഴും എതിരെ വരുന്ന വാഹനങ്ങളുമായി ഇടിക്കുന്നതിന് ഇടയാക്കുന്നു. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അമിത വേഗതയിൽ  ടിപ്പർ ലോറികൾ പായുന്നത്  അപകടക്കെണി ഒരുക്കുന്നു. 
ഏനാത്ത് പാലത്തിനുണ്ടായ ബലക്ഷയത്തെ തുടർന്ന് വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത് ഏനാത്ത് മണ്ണടി കടമ്പനാട് റോഡിലൂടെയായിരുന്നു. ഈ റോഡ് മനസിലാക്കിയ ടിപ്പർ ലോറികൾ പിന്നീട് ഈ റോഡ് കൈയടക്കുകയാണ് ചെയ്തത്. അപകടം പതിയിരിക്കുന്ന റോഡിലെ അമിതവേഗത നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇവിടെയില്ല. പൊലീസും മോട്ടോർ വാഹന വകുപ്പും അമിതവേഗതക്കെതിരെ നടപടിയെടുക്കുന്നതുമില്ല. വാഹന പരിശോധനയില്ലാത്ത റോഡായി ഈ റോഡ് മാറിയതാണ് റോഡ് ടിപ്പർ ലോറികൾ കൈയടക്കിയത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top