18 August Sunday

ക്യാമറ തട്ടിയെടുത്തതായി പരാതി

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

 ഇരവിപേരൂർ

ഫോട്ടോയെടുക്കാനെന്ന പേരിൽ ക്യാമറമാനെയും കൊണ്ട് നാടുചുറ്റിയ ശേഷം ക്യാമറ തട്ടിയെടുത്ത വിരുതൻ സ്ഥലം വിട്ടതായി പരാതി.ഇരവിപേരൂർ തോട്ടപ്പുഴയിലെ അനുഗ്രഹ സ്റ്റുഡിയോയിലെ ക്യാമറയാണ് പരുമല തിക്കപ്പുഴയിൽ നിന്നും തട്ടിയെടുത്തത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് കെഎസ്ഇബി സൂപ്രവൈസർ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് തോട്ടപ്പുഴയിലെ സ്റ്റുഡിയോയിൽ എത്തുന്നത് .കഴുത്തിൽ  ഐഡി കാർഡ് തൂക്കിയതിനാൽ കടയുടമയ്ക്ക് സംശയം തോന്നിയതുമില്ല.പത്തു കിലോമീറ്റർ ചുറ്റളവിലെ ട്രാൻസ്ഫോർമറുകളുടെ ചിത്രം എടുക്കാൻ ഒരാളെ വിട്ടുതരണമെന്ന് സ്റ്റുഡിയോ ഉടമയോടാവശ്യപ്പെട്ടു .സ്റ്റുഡിയോയിലെ  ഫോട്ടോഗ്രാഫർ സെബിൻ സ്വന്തം ഇരുചക്രവാഹനത്തിൽ പുറപ്പെടാൻ തയ്യാറായെങ്കിലും തന്റെ ബൈക്കിൽ വന്നാൽ മതിയെന്നും തിരികെ എത്തിക്കാമെന്നും ഉറപ്പു നൽകി.
തോട്ടപ്പുഴയിൽ നിന്നും തിരുവല്ല ഭാഗത്തേക്ക‌് പുറപ്പെട്ട ഇവർ അൻപതോളം ചിത്രങ്ങളെടുത്ത് പരുമല വരെ എത്തി.തിരികെ  തിക്കപ്പുഴയിലെത്തിയപ്പോൾ കടയിൽ കയറി ജൂസ് ഓർഡർ നൽകി. ഇതിനിടയിൽ പടങ്ങൾ ഒന്നു കാണട്ടെ എന്നു പറഞ്ഞ് സെബിനിൽ നിന്നും ക്യാമറ വാങ്ങി ചിത്രങ്ങൾ  നോക്കുന്നതിനിടയിൽ ജൂസ് കുടിക്കാനായി സെബിൻ തിരിഞ്ഞ തക്കത്തിന് തട്ടിപ്പുകാരൻ ക്യാമറയുമായി തന്റെ കെ എൽ മുപ്പത് ബി 3161ബുളളറ്റിൽ അതിവേഗത്തിൽ സ്ഥലം വിട്ടു. സ്റ്റുഡിയോയിലെ സിസിടിവി യിൽ പതിഞ്ഞ തട്ടിപ്പുകാരന്റെ ചിത്രങ്ങൾ സഹിതം പുളിക്കീഴ് സ്റ്റേഷനിൽ പരാതി നൽകി.
 
 
പ്രധാന വാർത്തകൾ
 Top