17 September Tuesday

മികച്ച പിടിഎയ്ക്കുള്ള സംസ്ഥാന അവാർഡ്‌ പൂഴിക്കാട് സ്കൂളിന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 പന്തളം

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നടത്തിയ പിടിഎയുടെ സജീവ സാന്നിധ്യം പൂഴിക്കാട് ഗവ.യുപി സ്കൂളിനെ 2018/9 വർഷത്തെ മികച്ച പിടിഎയ്ക്കുള്ള സംസ്ഥാന തല അവാർഡിന് അർഹമാക്കി.മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി മാസം തോറും നടത്തുന്ന ക്ലാസ് പിടിഎ, രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ദിനാചരണ പ്രവർത്തനങ്ങൾ,സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരെകൊണ്ട് നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ,ഭവന സന്ദർശനം, പച്ചക്കറി കൃഷിത്തോട്ടം, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ  നടത്തിയ ഇടപെടലുകൾ തുടങ്ങിയ പരിപാടികൾ അവാർഡ് നിർണയത്തിൽ ഘടകമായി.
തിരുവനന്തപുരം ഡിപിഐ ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പ്രഥമാധ്യാപിക ബി വിജയലക്ഷ്മി, പിടിഎ പ്രസിഡന്റ് പി ടി ബിജു, രമേശ് നാരായണൻ,അധ്യാപകരായ കെ ജി  സുജ,എസ് ശ്രീനാഥ്  എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top