16 November Saturday

ഓണമുണ്ണാൻ ഇക്കുറി മെഴുവേലി റൈസും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 കോഴഞ്ചേരി

ഓണസദ്യയുണ്ണാൻ ഇക്കുറി മെഴുവേലി റൈസും. തരിശുപാടങ്ങളോട്‌ വിട പറഞ്ഞ് നാടാകെ ഹരിതാഭവും  സമൃദ്ധവുമാക്കാനുള്ള പിണറായി സർക്കാരിന്റെ ഇഛാശക്തി കൊണ്ടാണ് മെഴുവേലിയിലെ പാടങ്ങളും കതിരണിഞ്ഞതും ഇപ്പോൾ നാടിന്റെ പേരിൽ പുതിയ ബ്രാഡ് അരി മെഴുവേലിയിലെത്തിയതും. 
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ തരിശുഭൂമിയാകെ കൃഷിയുക്തമാക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. വീണാ ജോർജ്‌ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാനത്തെ തരിശുകൃഷിക്ക്‌ തുടക്കം കുറിച്ചത് ആറൻമുളയിലായിരുന്നു.ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആറൻമുളയിലെത്തി. 
കാർഷിക മേഖലയിൽ അലയടിച്ച ഈ ആവേശമാണ് മെഴുവേലിയിലെ ചെറിയ കൃഷിഭൂമികളും ഫലഭൂയിഷ്ടമാക്കാൻ ഇടയാക്കിയത്. മെഴുവേലി പന്ത്രണ്ടാം വാർഡുകാർ പാതയോരങ്ങളിലടക്കം ഔഷധ സസ്യക്കളടക്കം നട്ടു പരിപാലിച്ച് പുതിയൊരു സംസ്‌കാരത്തിന് മാതൃകയായത്‌. മെമ്പർ അനീഷ്മോൻ നേതൃത്വം നൽകിയ ഈ കാർഷിക മുന്നേറ്റത്തിന് പ്രസിഡന്റ് എൻ ഗോപാലകൃഷ്ണക്കുറുപ്പ് അടക്കമുള്ള ജനപ്രതിനിധികളുടെയും വീണാ ജോർജ് എംഎൽഎ, മുൻ എംഎൽഎ കെ സി രാജഗോപാലൻ എന്നിവരുടെ മാർഗ നിർദ്ദേശങ്ങളും സഹായകരമായി. തൊഴിലുറപ്പു പദ്ധതിയുടെ സഹായവും അനുഗ്രഹമായി.മെഴുവേലിയിലെ തെരഞ്ഞെടുക്കപ്പെട്ട കടകളിലാണ് മെഴുവേലി റൈസ് ലഭിക്കുക.
പ്രധാന വാർത്തകൾ
 Top