05 August Wednesday

അങ്കണവാടി ജീവനക്കാരുടെ സമരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

 മല്ലപ്പള്ളി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി ഹെൽപ്പേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ  വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിച്ച്‌ മിനിമം വേതനമായി വർക്കർമാർക്ക്‌‌  30,000 രൂപയും ഹെൽപ്പർമാർക്ക്‌ 21000 രൂപയും അനുവദിക്കുക, മിനി അങ്കണവാടികളെ സാധാരണ അങ്കണവാടികളായി ഉയർത്തുകയും പൂർണ അങ്കണവാടിക്കുള്ള  പരിഗണനയും ആനുകൂല്യങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉയർത്തിയത്‌.
മല്ലപ്പള്ളി ആനിക്കാട് കെ കെ സുകുമാരൻ ഉദ്‌ഘാടനം ചെയ്‌തു. കോട്ടാങ്ങലിൽ ഇ കെ അജി ഉദ്ഘാടനം ചെയ്തു. പി എസ്‌ നീന അധ്യക്ഷയായി.കല്ലൂപ്പാറയിൽ കെ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജയശ്രീ അധ്യക്ഷയായി. മല്ലപ്പള്ളിയിൽ ജോർജ് കുട്ടി പരിയാരം ഉദ്ഘാടനം ചെയ്തു. ഷീജാമോൾ അധ്യക്ഷയായി. കൊറ്റനാട് മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌  ബിന്ദു ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു.മറിയാമ്മ ജോൺ അധ്യക്ഷയായി. യൂണിയൻ ഏരിയ സെക്രട്ടറി പി കെ ഗീത, പ്രസിഡന്റ്‌ മായാദേവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top