06 December Friday

കേന്ദ്ര ബജറ്റ‌്: ബ്ലോക്ക‌് കേന്ദ്രങ്ങളിൽ ഇന്ന‌് യുവജന മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 പത്തനംതിട്ട

കേന്ദ്ര ബജറ്റിലെ ജനവിരുദ്ധതയിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിലും പ്രതിഷേധിച്ച‌് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ വ്യാഴാഴ‌്ച കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക‌് മാർച്ച‌് നടത്തും. ബ്ലോക്ക‌് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ‌് മാർച്ച‌്.
  കോഴഞ്ചേരിയിൽ ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ‌്കുമാറും പത്തനംതിട്ടയിൽ ജില്ലാ പ്രസിഡന്റ‌് സംഗേഷ‌് ജി നായരും സമരം ഉദ‌്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ‌. ആർ മനു തിരുവല്ലയിലും ആർ ശ്യാമ റാന്നിയിലും ട്രഷറർ ബി നിസാം പന്തളത്തും സമരം ഉദ‌്ഘാടനംചെയ്യും. അടൂരിൽ ആർ ഹരീഷ‌്, കോന്നിയിൽ എം അനീഷ‌്കുമാർ, പെരുനാട്ടിൽ ജോബി ടി ഈശോ, കൊടുമണിൽ രാജ‌്കുമാർ, മല്ലപ്പള്ളിയിൽ പ്രകാശ‌്ബാബു, ഇരവിപേരൂരിൽ നീതു അജിത‌് എന്നിവരും സമരം ഉദ‌്ഘാടനം ചെയ്യും. 
 
 
പ്രധാന വാർത്തകൾ
 Top