14 June Monday

ടൂറിസം സർക്യൂട്ടിൽ കോന്നിയും

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

 കോന്നി 

കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ഇനി ബയോഡൈവേഴ്സിറ്റി സർക്യൂട്ടിന്റെ ഭാഗം.അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ ധന മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റിന്‌ മറുപടി പറഞ്ഞപ്പോഴാണ് കോന്നി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങൾ കൂടി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തിയത്. ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്.  കോന്നി മണ്ഡലത്തിലെ കോന്നി ആനക്കൂട്, അടവി, ഗവി തുടങ്ങിയ കേന്ദ്രങ്ങൾ കൂടിയാണ് ഇപ്പോൾ സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സർക്ക്യൂട്ടിന് 50 കോടി രൂപയാണ് വകയിരുത്തിയത്.
ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ അച്ചൻകോവിൽ,- കോന്നി, -അടവി, -ഗവി ഉൾപ്പെടുന്ന ടൂറിസം സർക്യൂട്ട് സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. 
കോന്നിയിലെ വിനോദ സഞ്ചാര മേഖയ്ക്കു പുത്തനുണർവയി പുതിയ പ്രഖ്യാപനം മാറും. സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ധാരാളം സഞ്ചാരികൾ കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുമെന്ന് അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. വിദേശ, സ്വദേശ സഞ്ചാരികൾ സർക്യൂട്ടിന്റെ ഭാഗമായി എത്തുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിർത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും എംഎൽഎ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top