23 September Monday

സുരക്ഷാ മുന്നറിയിപ്പുമായി കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019
തിരുവല്ല
കാലവർഷത്തിൽ പ്രത്യേക സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലൈനിന് 1.2 മീറ്റർ അടുത്തുള്ള വൃക്ഷങ്ങളും ശിഖരങ്ങളും വൈദ്യുതി ബോർഡിന്റെ അനുമതിയോടെ സുരക്ഷാമുൻകരുതലുകൾ പാലിച്ച് ഉടൻ വെട്ടിമാറ്റണം. പൊട്ടിവീണ വൈദ്യുതി കമ്പികൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എത്തുന്നതുവരെ ആളുകളെയും വാഹനങ്ങളും കടത്തിവിടരുത്.
  റബർ മാറ്റ്, ചെരുപ്പ്, കൈയുറകൾ എന്നിവയില്ലാതെ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. നിൽക്കുന്നിടവും ശരീരവും നനഞ്ഞിരിക്കുമ്പോഴും വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. വൈദ്യുതി ലൈനുകളും മറ്റും സഞ്ചരിക്കുന്ന വാഹനത്തിന് മുകളിൽ വീണാൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയശേഷമേ വാഹനത്തിൽനിന്ന് പുറത്തിറങ്ങാവൂ. ലൈനുകൾക്ക് സമീപം ലോഹ ഏണി, ഇരുമ്പ് തോട്ടി, ലോഹകുഴലുകൾ, ക്രെയിൻ എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തികൾ ചെയ്യരുത്. വീടുകളിൽ ഇഎൽസിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 
  വൈദ്യുതി ലൈനുകളിൽനിന്ന് ശബ്ദവും തീപ്പൊരിയും കണ്ടാൽ വൈദ്യുതി ബോർഡ് ഓഫീസിൽ അറിയിക്കണം. അപകടകരമായി നിൽക്കുന്ന വൈദ്യുതി ലൈനുകളും പ്രതിഷ്ഠാപനങ്ങളും സംബന്ധിച്ച വിവരങ്ങൾ 1912 എന്ന നമ്പരിലോ 9496001912 എന്ന വാട്സാപ് നമ്പരിലോ (ചിത്രങ്ങൾ സഹിതം) അറിയിക്കാം. സെക്ഷൻ ഓഫീസുകളിലെ ഫോൺ നമ്പർ: തിരുവല്ല–- 0469 2701340, തോട്ടഭാഗം–- 0469 2619279, കുമ്പനാട്–- 0469 2666763.
 
 
 
പ്രധാന വാർത്തകൾ
 Top