19 October Saturday

വോട്ട‌് ചോദിക്കാൻ ജയനും മോഹൻലാലും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 കോന്നി

"എടാ ദാസാ, വോട്ട‌് ഇത്തവണ എൽഡിഎഫിന്റെ ജനീഷ‌്കുമാറിനല്ലേ': സിഐഡി വിജയൻ ചോദിച്ചു. "അതു പിന്നെ പറയണോ വിജയാ. നമ്മുടെ യുവസ്ഥാനാർഥിയല്ലേ നാടിന്റെ പ്രതീക്ഷ'യെന്ന‌് സിഐഡി ദാസന്റെ മറുപടി.? എൽഡിഎഫ‌് പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാലും ശ്രീനിവാസനും അനശ്വരമാക്കിയ "നാടോടിക്കാറ്റി'ലെ ജനപ്രിയ കഥാപാത്രങ്ങൾ സ്വീകണ വേദിയിലെത്തിയപ്പോൾ ആളുകൾക്ക‌് കൗതുകം. തൊട്ടുപിറകെ അതാ വരുന്നു "കരിമ്പന'യിലെ ചെത്തുകാരനായി സാക്ഷാൽ ജയൻ. വോട്ടർമാർക്ക‌് കൈകൊടുത്ത‌് കഥാപാത്രങ്ങൾ എൽഡിഎഫിന‌് വേണ്ടി വോട്ടഭ്യർഥിച്ചു. പ്രസിദ്ധമായ "ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ' എന്ന ഗാനത്തിനൊപ്പം ജയൻ ചുവടുംവച്ചു.
 എറണാകുളത്തെ "കൊച്ചിൻ വിന്നേഴ‌്സ‌്' ട്രൂപ്പിലെ കലാകാരൻമാരാണ‌്  സ്ഥാനാർഥിയുടെ പര്യടനത്തിൽ മിമിക്രി അവതരിപ്പിക്കുന്നത‌്. പാലാ സുരേഷ‌്കൃഷ‌്ണയാണ‌് നേതൃത്വം. കലാകാരൻമാരായ സിബി കൊച്ചറ, സുബിൻ മൂവാറ്റുപുഴ, അബി ചങ്ങനാശ്ശേരി, ശെൽവൻ കോതമംഗലം, അലി പേഴയ‌്ക്കാപ്പള്ളി, ബിനീഷ‌് കോട്ടയം എന്നിവർ സംഘത്തിലുണ്ട‌്. മോഹൻലാലിന്റെ മംഗലശ്ശേരി നീലകണ‌്ഠൻ അടക്കമുള്ള കഥാപാത്രങ്ങൾക്കൊപ്പം ഏഷ്യാനെറ്റിലെ മുൻഷിയും  അവതരിപ്പിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top