14 November Thursday

കൊടുമൺ പഞ്ചായത്ത‌് ഇനി ഐഎസ‌്ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

 കൊടുമൺ 

പഞ്ചായത്തിന്റെ  മികവിനുള്ള അംഗീകാരമായി ഐഎസ്ഒ പ്രഖ്യാപനം ചിറ്റയം ഗോപകുമാർ എംഎൽഎ  നടത്തി. മികച്ച വിദ്യാർഥികൾക്ക‌് അവാർഡ്ദാനവും  എംഎൽഎ നിർവഹിച്ചു. 
എൽപി സ്കൂളുകൾക്കുള്ള സൈക്കിൾ വിതരണം ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ ബി രാജീവ്കുമാറും പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭയും ഉദ്ഘാടനം ചെയതു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം ആർ എസ് ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ അഡ്വ.സി പ്രകാശ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജെ ശാരദ, എൻ കെ ഉദയകുമാർ, ലളിതാ രവീന്ദ്രൻ, ഹരിത കേരളം മിഷൻ കോ- ഓർഡിനേറ്റർ ആർ രാജേഷ്, സെക്രട്ടറി ജോഷ്വാ ജേക്കബ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top