18 September Wednesday

പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
പന്തളം
കൂട്ടുകാർക്കൊപ്പം അയൽ വീട്ടിൽ കളിക്കാൻ പോയ പെൺകുട്ടിയെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് മഹിളാ അസോസിയേഷൻ പന്തളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.തട്ട പാറക്കര മടുക്കുവിളയിൽ ആരോമൽ സദനത്തിൽ സത്യന്റ മകൾ അമൃതയെ (12) ആണ് ഇത്തരത്തിൽ ശനിയാഴ്ച വൈകിട്ട് 5ന് കണ്ടത്. തട്ടയിൽ എൻഎസ്എസ് എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ സംശയം ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് മഹിളാ അസോസിയേഷൻ പന്തളം ഏരിയ നേതാക്കളായ രാധാ രാമചന്ദ്രൻ,കെ എൻ സരസ്വതി, സി എൻ ജാനകി, സരസമ്മ, വിലാസിനി, ഓമന, സുശീല എന്നിവർ  പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരുന്നതിന് ഇടപെടൽ നടത്തണമെന്ന് മഹിളാ അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. മരണത്തിലെ ദുരുഹത നീക്കാൻ പൊലിസ് വിശദ അന്വേഷണം നടത്തണമെന്ന് വാർഡ് മെമ്പർ വി പി വിദ്യാധരപ്പണിക്കർ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top