05 December Thursday

ചുങ്കപ്പാറ സ്കൂളിലും കരനെൽ കൃഷി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

 ചുങ്കപ്പാറ

ചുങ്കപ്പാറ സിഎംഎസ് എൽപി സ്കൂളിലെ കുരുന്നുകൾ കരനെൽ കൃഷി ആരംഭിച്ചു. കോട്ടാങ്ങൽ കൃഷി ഓഫീസർ വി എൽ അമ്പിളിയും പ്രഥമാധ്യാപകൻ ബിനു ജേക്കബ് ഇട്ടിയുമാണ്‌ പ്രോത്സാഹനം നൽകുന്നത്‌. നെല്ലിന്റെ ജന്മദിനമായ സെപ്‌തംബർ 26നാണ് കൃഷിക്ക് തുടക്കം കുറിച്ചത്. ജ്യോതി ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കായി തെരഞ്ഞെടുത്തത്.ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുന്നതിൽ കുട്ടികൾ കാട്ടുന്ന ഉത്സാഹം മുതിർന്നവരെ പോലും അതിശയിപ്പിക്കുമെന്ന് പ്രഥമാധ്യാപകൻ പറയുന്നു. വിളവെടുപ്പിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് കുട്ടികൾ.  സ്കൂളിന്റെ പരിസരങ്ങളിൽ ജൈവകൃഷിയും ചെയ്ത് വരുന്നു.
 
 
പ്രധാന വാർത്തകൾ
 Top