14 April Wednesday
കോവിഡ് വാക്‌സിൻ

സ്വീകരിച്ചത് 1,86,089 പേർ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 പത്തനംതിട്ട 

ജില്ലയിൽ 45 വയസിനുമേൽ പ്രായമുള്ള 1,86,089 പേരാണ് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. കോവിഡ് മുൻനിരപ്പോരാളികളായ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 2,54,827 പേരാണ് ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
45 വയസിനുമേൽ പ്രായമുള്ള 4,84,572 പേർക്ക് വാക്‌സിൻ വിതരണം ചെയ്യാനാണ് ജില്ല ലക്ഷ്യമിടുന്നത്. 63 സർക്കാർ കേന്ദ്രങ്ങളിലും 22 സ്വകാര്യ കേന്ദ്രങ്ങളിലുമായി 33 ശതമാനം പേരാണ് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.
വിതരണ പുരോഗതി വിലയിരുത്താൻ കലക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നേരിട്ടെത്തി. ഇലന്തൂർ സാമൂഹികാരോഗ്യകേന്ദ്രം സന്ദർശിച്ച കലക്ടർ വാക്‌സിൻ വിതരണ പ്രവർത്തനങ്ങൾ വിലയിരുത്തി. വാക്സിൻ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ കലക്ടർ അഭിനന്ദിച്ചു. ഇലന്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇതുവരെ 60 വയസിനു മുകളിൽ പ്രായമുള്ള 5479 പേരാണ്(74 ശതമാനം) വാക്‌സിൻ സ്വീകരിച്ചത്. 7433 പേരെയാണ് ഇലന്തൂർ  സാമൂഹികാരോഗ്യകേന്ദ്രം ലക്ഷ്യമിടുന്നത്. കോവിഡ് വാക്സിൻ നൽകുന്നതിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രമാണ് ഇലന്തൂർ സാമൂഹികാരോഗ്യ കേന്ദ്രം.
കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർ എത്രയും വേഗം വാക്‌സിൻ എടുക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. നൂറിലധികം പേർ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ, ഓഫീസുകൾ എന്നിവ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ അറിയിച്ചാൽ ഓഫീസിലുള്ള എല്ലാവർക്കും വാക്‌സിൻ എടുക്കാനുള്ള സൗകര്യമൊരുക്കും.
അസിസ്റ്റന്റ് കലക്ടർ വി ചെൽസാസിനി, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.ആർ സന്തോഷ് കുമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ഗണേഷ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രം സിവിൽ സർജൻ ഡോ.മായ തുടങ്ങിയവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top