27 September Sunday

മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം: കെസിസി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 തിരുവല്ല

വനപാലകരുടെ കസ്റ്റഡിയിൽ ജീവൻ നഷ്ടമായ മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുടുംബത്തിന്റെ തുടർന്നുള്ള സന്ധാരണത്തിന്‌ വിധവക്ക്‌ സർക്കാർ ജോലി നൽകണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കെസിസിയുടെ നിവേദനം മുഖ്യമന്ത്രിക്ക്‌ നൽകിയെന്നും കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്‌, വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് എന്നിവർ അറിയിച്ചു. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഡ്വ. പ്രകാശ് പി.തോമസ്, കമ്മ്യുണിക്കേഷൻ കമീഷൻ ചെയർമാൻ വർഗീസ് പോത്തൻ എന്നിവർ മത്തായിയുടെ ഭവനം സന്ദർശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top