25 September Friday

63 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 

പത്തനംതിട്ട 
ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ 2020,-2021 വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.  66 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്‌ക്കരിച്ച വാർഷിക പദ്ധതികൾക്ക്  2020 ജൂലൈ 28ന് ഡിപിസിയിൽ നിന്നും അംഗീകാരം ലഭിച്ചിരുന്നു. ഇനി അംഗീകാരം നേടാനുള്ളത് മൂന്ന് തദ്ദേശ സ്ഥാപനങ്ങളാണ്. 16 പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും അടൂർ നഗരസഭയുടെയും പദ്ധതി ഭേദഗതിക്കാണ് വീഡിയോ കോൺഫറസിലൂടെ നടന്ന യോഗത്തിൽ അംഗീകാരം നൽകിയത്  കവിയൂർ, ചെന്നീർക്കര, വെച്ചൂച്ചിറ, നാരങ്ങാനം, ഇരവിപേരൂർ, അയിരൂർ, നെടുമ്പ്രം, റാന്നി അങ്ങാടി, വടശേരിക്കര, കൊടുമൺ, ഇലന്തൂർ, ഏനാദിമംഗലം, നിരണം, കോട്ടാങ്ങൽ, കടപ്ര, തണ്ണിത്തോട് പഞ്ചായത്തുകൾക്കാണ് അംഗീകാരം നൽകിയത്.‌ 
സമിതി ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അധ്യക്ഷയായി. എഡിഎം അലക്സ് പി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്  മാമൻ കൊണ്ടൂർ,ഡിപിസി അംഗങ്ങൾ,  ജില്ലാ പ്ലാനിങ്‌ ഓഫീസർ സാബു സി മാത്യു, ഡെപ്യൂട്ടി പ്ലാനിങ്‌ ഓഫീസർ ഉല്ലാസ് ഗോപാൽ,  ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top