19 September Thursday

കശ്‌മീർ: എൽഡിഎഫ്‌ പ്രതിഷേധം ശക്‌തം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കശ്മീർ വിഭജനത്തിനെതിരെ എൽഡിഎഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം

 പത്തനംതിട്ട

കശ്‌മീരിനെ ചിന്നഭിന്നമാക്കി സ്വയംഭരണ അവകാശം നീക്കിയ ബിജെപി സർക്കാർ നിലപാടിനെതിരെ ബഹുജന പ്രതിഷേധം വ്യാപിക്കുന്നു. എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു.
  പത്തനംതിട്ടയിൽ സ്വകാര്യ ബസ്‌റ്റാൻഡിന്‌ സമീപത്തുനിന്ന്‌ പ്രകടനം ആരംഭിച്ചു. കുത്തിയൊലിച്ചുപെയ്‌ത മഴയെ കൂസാതെയാണ്‌ പ്രകടനം മുന്നോട്ട്‌ നീങ്ങിയത്‌. ടൗൺ ഹാളിന്‌ സമീപം യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ ഉദ്‌ഘാടനംചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി ജിജി ജോർജ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ്‌ നേതാക്കളായ എൻ സജികുമാർ, കെ ഐ ജോസഫ്‌, ചെറിയാൻ ജോർജ്‌ തമ്പു, ടി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
  അടൂർ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചും യോഗവും ചിറ്റയം ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പ്ലാന്റേഷൻ മുക്ക് ജങ്‌ഷനിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു അധ്യക്ഷനായി. സിപിഐ അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് സ്വാഗതം പറഞ്ഞു. എൽഡിഎഫ്‌ നേതാക്കളായ പി ബി ഹർഷകുമാർ, ടി മുരുകേശ്, ആർ തുളസീധരൻ പിള്ള, കുറുമ്പകര രാമകൃഷ്ണൻ, എ എൻ സലീം, ജി രാധാകൃഷ്ണൻ, അർജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, അടൂർ നഗരസഭ ചെയർപേഴ്‌സൺ ഷൈനിഗോപി എന്നിവർ സംസാരിച്ചു.
   റാന്നി പെരുമ്പുഴയിൽനിന്ന്‌ ഇട്ടിയപ്പാറയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യോഗം എൽഡിഎഫ് കൺവീനർ എം വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി പി ആർ പ്രസാദ് അധ്യക്ഷനായി. കോമളം അനിരുദ്ധൻ, അഡ്വ. മനോജ് ചരളേൽ, ഫിലിപ്പ് മാത്യു കുരുടാമണ്ണിൽ എന്നിവർ സംസാരിച്ചു.
എൽഡിഎഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന  പ്രകടനവും യോഗവും  സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു .സിപിഐ എം ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ മലയാലപ്പുഴ ശശി, കെ എൻ സത്യാനന്ദ പണിക്കർ, എബ്രഹാം ചെങ്ങറ, സംഗേഷ് ജി നായർ, എ ദീപു കുമാർ എന്നിവർ സംസാരിച്ചു.  പി എസ് കൃഷ്ണകുമാർ സ്വാഗതവും ടി രാജേഷ് കുമാർ നന്ദിയും പറഞ്ഞു .
 
 
പ്രധാന വാർത്തകൾ
 Top