24 August Saturday

കക്കാട്ടാറ്റിൽ കുളിക്കാൻ പോയ യുവാവിനെ കാണാനില്ല

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

 ചിറ്റാർ

കക്കാട്ടാറ്റിൽ മൂന്നുകല്ല് ഭാഗത്ത് കുളിക്കാൻ പോയ യുവാവിനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തി. കുളത്തൂപ്പുഴ സ്വദേശി വടക്കേചെറുകര വീട്ടിൽ വാമദേവൻ മകൻ ബിജു (45) നെയാണ് കാണാതായത്. കൽപണിക്കു വേണ്ടിയാണ് മൂന്നു കല്ലിൽ എത്തിയത്.  ഞായറാഴ‌്ച പകൽ വിശ്രമ സമയം കുടെയുള്ളവരോട് പറഞ്ഞിട്ടാണ് തൊട്ടടുത്ത ആറ്റിൽ  കുളിക്കാൻ പോയത്. ആറ്റുതീരത്ത് നിന്ന് ചെരുപ്പും വസ്ത്രങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്.വിവരം അറിഞ്ഞ് അഗ്നിശമന സേനയുടെ സീതത്തോട്,പത്തനംതിട്ട എന്നിവിടങ്ങളിലെ വിദഗ്ദ്ധർ സ്ഥലത്ത് എത്തി വൈകിട്ട് 6 വരെ തെരച്ചിൽ നടത്തിയിട്ടും ആളിനെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച്ച രാവിലെ മുതൽ തെരച്ചിൽ പുന:രാരംഭിക്കും.
 
 
പ്രധാന വാർത്തകൾ
 Top