24 August Saturday

കാട്ടുമൃഗങ്ങൾ നാശം വിതച്ച പ്രദേശങ്ങൾ സിപിഐ എം നേതാക്കൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

 ചിറ്റാർ

ചിറ്റാർ പഞ്ചായത്തിലെ തെക്കേക്കര കാരിയം കൊടുമുടി പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങൾ നാശം വിതച്ച പ്രദേശങ്ങൾ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മിറ്റി അംഗം എം എസ് രാജേന്ദ്രൻ എന്നിവരാണ് സന്ദർശിച്ചത്.
നാശം വിതച്ച പ്രദേശങ്ങൾ  നേരിട്ട് കാണുകയും പ്രദേശവാസികളോട് സംസാരിക്കുകയും ചെയ്തു. തെക്കേക്കര വാർഡിൽ വാലേൽപടി മുതൽ ഒരു കിലോമീറ്റർ ദൂരം വനാതിർത്തിയിൽ കിടങ്ങ് എടുത്തിട്ടുണ്ട്.
എന്നാൽ ഇത് പൂർണമല്ല. പ്ലാന്റേഷൻ ഭാഗം ഉൾപ്പെടെ കൊടുമുടി പ്രദേശത്ത് കിടങ്ങ് പൂർത്തിയാക്കേണ്ടതുണ്ട്. കാടുവിട്ടിറങ്ങി വരുന്ന ആനകളുടെ  സഞ്ചാരപഥം നേതാക്കൻമാർ നേരിട്ടു കണ്ടു ബോദ്ധ്യപ്പെട്ടു. ഇരു പ്രദേശങ്ങളിലെയും കർഷകരുമായും ഇവർ സംസാരിച്ചു.ഏക്കർ കണക്കിന് പ്രദേശത്തെ കൃഷി ഇതിനകം ആനകൾ തകർത്തു.കാരികയം ഭാഗത്ത്  വീടുകൾക്ക് സമീപം വരെ ആനകൾ എത്തി.പ്രശ്നത്തിന്റെ ഗൗരവം വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി  പരിഹാരത്തിന് ഇടപെടുമെന്ന് എസ് ഹരിദാസും എം എസ് രാജേന്ദ്രനും പറഞ്ഞു. പഞ്ചായത്തംഗം ടി കെ സജി, പി എൻ സദാനന്ദൻ, ബിജു പടനിലം, പി ബാബുജി എന്നിവരും ഒപ്പമുണ്ടായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top