20 April Tuesday

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ജനീഷിന്‌ വിശ്രമമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
കോന്നി 
തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിശ്രമമില്ലാതെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ.കെ യു ജനീഷ് കുമാർ. തെരെഞ്ഞെടുപ്പ് പ്രചാരണം ആദ്യം ആരംഭിച്ചത് ജനീഷായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഏറെ മുന്നിലെത്തി. ബുധനാഴ്ച രാവിലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അസുഖബാധിതരെ സന്ദർശിച്ചു. വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ ആളുകളെ നേരിൽ കണ്ടും ഫോണിലും നന്ദി പറഞ്ഞു.  ഉച്ചക്ക്‌ ശേഷം കുടുംബാംഗങ്ങൾക്കൊപ്പം. അച്ഛനെ ഒരു മാസത്തിന്‌ ശേഷം അടുത്തു കിട്ടിയ സന്തോഷത്തിലാണ് മക്കളായ ന്യപനും അസിഫയും അമ്മ വിജയമ്മയും ഭാര്യ അനുമോളും സന്തോഷത്തിലാണ്. 2019 ൽ നടന്ന ഉപതെരെഞ്ഞടുപ്പിലാണ് യുഡിഎഫ് കുത്തകയായിരുന്ന കോന്നി മണ്ഡലം ജനീഷ് കുമാർ പിടിച്ചെടുത്തത് .ഇത്തവണവും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ജനീഷും നാട്ടുകാരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top