25 May Monday

110 സാമ്പിളുകളുടെ ഫലം നെഗറ്റിവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 പത്തനംതിട്ട 

ജില്ലയിൽ  ചൊവ്വാഴ്‌ച പുതിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.110  കേസുകളുടെ ഫലം നെഗറ്റീവായിട്ടുണ്ട്‌.  190 സാമ്പിളുകളാണ്‌ ഇന്നലെ പരിശോധനയ്‌ക്ക്‌ അയച്ചത്‌. പുതുതായി മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. രണ്ടു പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട ജനറൽആശുപത്രിയിൽ14 പേരും, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ മൂന്നു പേരും നിലവിൽ ഐസൊലേഷനിലുണ്ട്. ആകെ 17 പേർവിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. 
ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത ജില്ലക്കാരായ 20 പേർ നിലവിൽ ജില്ലയിൽ ഹോം ഐസൊലേഷനിലാണ്. ഇവരിൽ 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ 2575 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ തിരിച്ചെത്തിയ 4583 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 184 പേരെയും നിരീക്ഷണകാലം പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് വിടുതൽചെയ്തു. ആകെ 7642 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ജില്ലാഭരണവുമായി കൈകോർത്ത് ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോൺസ് സിസ്റ്റം ചൊവ്വാഴ്‌ച  മുതൽ പ്രാബല്യത്തിൽ വന്നു. (ഫോൺ നമ്പർ 9205284484) ഈ നമ്പരിൽ വിളിച്ച്  ഒന്ന് അമർത്തിയാൽ ജില്ലാമെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമുമായും, രണ്ട് അമർത്തിയാൽ സൈക്കോളജി സപ്പോർട്ട് ടീമുമായും, മൂന്ന് അമർത്തിയാൽമെഡിക്കൽ /നോൺമെഡിക്കൽ ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട ടീമുമായും ബന്ധപ്പെടാം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top