19 September Saturday

അടൂരിൽ വീട്‌ തകർന്നു: വീട്ടമ്മക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 അടൂർ

പെരിങ്ങനാട് മുണ്ടപ്പള്ളി അരിപ്പാട്ട് തടത്തിൽ അശോകന്റെ വീടിന് മുകളിലേക്ക് മരം വീണ് തകർന്നു. അമ്മ വിലാസിനി (75) ക്ക് പരി ക്കേറ്റു.ഇവരെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച പുലർച്ചെ 3.45നാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിൽ ഉണ്ടായിരുന്ന കാറും ബൈക്കും തകർന്നു. കൂറ്റൻ പാലമരമാണ് വീണത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം പഴകുളം തെങ്ങുംതാര കുറംങ്കോണത്ത് രമാ ജോഗിറിന്റെ വീടിന് മുകളിൽ മരം വീണ് വീട് തകർന്നു. മുണ്ടപ്പള്ളി സുരേഷ് ഭവനിൽ സുരേഷിന്റെ വീടും തകർന്നു. ഏറത്ത് തുവയൂർ വടക്ക് മലമേശേരിൽ രാമചന്ദ്രൻ പിള്ളയുടെയും മണ്ണടി കൊച്ചയിൽ തെക്കേതിൽ ലളിതാംബികയുടെയും വീട്‌ തകർന്നു.
പള്ളിക്കൽ ഏഴാം വാർഡിൽ നൂറ് മുട് വാഴ ഒടിഞ്ഞു വീണു. ഏനാദി മംഗലത്ത് മരുതിമൂട് കൊല്ലായിക്കോട് ഐസക്കിന്റെ 22 സെന്റ്‌ സ്ഥലത്തെ 800 മുട് വെറ്റക്കൊടി  നശിച്ചു.പഴകുളം തെക്കുവിള തെക്കേതിൽ ബദറുദ്ദീൻ, അടൂർ ചീക്കൻപാറ കിഴക്കേതിൽ കമറുന്നിസ,കുരമ്പാല ശശിനിവാസിൽ പ്രസന്നകുമാരി, കൊടുമൺ സിജുഭവനിൽ മായ, അനീഷ് ഭവനം ശാന്ത, പന്തളം തെക്കേക്കര സെമിയിൽ ലിജിമോൾ എന്നിവരുടെ വീടുകളും കാറ്റിൽ തകർന്നു.  ഈ പ്രദേശങ്ങളും ചിറ്റയം ഗോപകുമാർ എംഎൽഎ സന്ദർശിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top