19 September Saturday
ആങ്ങമൂഴി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മണ്ഡലം ജനറൽ സെക്രട്ടറിയടക്കം 60 പേർ സിപിഐഎമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 ചിറ്റാർ

പുതുതായി രൂപീകരിച്ച സിപിഐ എം ആങ്ങമൂഴി ലോക്കൽ കമ്മിറ്റിക്ക് ഓഫീസായി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആങ്ങമൂഴിയിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി എ നിവാസ് അധ്യക്ഷനായി. പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്,ആങ്ങമൂഴി ലോക്കൽ സെക്രട്ടറി പി ആർ പ്രമോദ്,ഏരിയ കമ്മിറ്റി അംഗങ്ങളായ  ലേഖാ സുരേഷ്, ജോബി ടി ഈശോ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.ആങ്ങമൂഴി ജങ്‌ഷന്‌ സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജഹാൻ ആങ്ങമൂഴി ഉൾപടെ 60 കുടുംബങ്ങളിലെ ആളുകൾ സിപിഐഎമ്മിൽ ചേർന്നു. കാലങ്ങളായി കേൺഗ്രസിലും ബിജെപിയിലും പ്രവർത്തിച്ചിരുന്ന അവർ പാർടിയുടെ ജനേക്ഷേമ പ്രവർത്തനങ്ങൾ ബോധ്യമായതിനെ തുടർന്നാണ്  പാർടിയിലേക്ക് വന്നത്‌. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം അണിയിച്ചാണ് എല്ലാ വരെയും  വരേവേറ്റത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top