19 September Saturday

33 പേർക്ക് കൂടി, 50 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 പത്തനംതിട്ട 

ജില്ലയിൽ വ്യാഴാഴ്‌ച 33 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 50 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1284 ആണ്.
രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 11 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള രണ്ടു പേരും അടൂർ ക്ലസ്റ്ററിലുളള ആറ്‌ പേരും ഉണ്ട്. 
വിദേശത്തുനിന്ന് വന്നവർ
സൗദിയിൽ നിന്നും എത്തിയ ഐക്കാട് സ്വദേശി 38കാരൻ,ഷാർജയിൽ നിന്നും എത്തിയ റാന്നി സ്വദേശി 26കാരൻ,സൗദിയിൽ നിന്നും എത്തിയ തെങ്ങമം സ്വദേശി 38കാരൻ, ഖത്തറിൽ നിന്നും എത്തിയ മണ്ണടി സ്വദേശി 46കാരൻ, ദുബായിൽ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശി 25കാരൻ, ഷാർജയിൽ നിന്നും എത്തിയ സീതത്തോട് സ്വദേശി 33കാരൻ,ഖത്തറിൽ നിന്നും എത്തിയ തുമ്പമൺ സ്വദേശി  59കാരൻ, ദുബായിൽ നിന്നും എത്തിയ റാന്നി സ്വദേശി 52കാരൻ, കുവൈറ്റിൽ നിന്നും എത്തിയ കൂടൽ സ്വദേശിനി 26കാരി.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ 
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക 47കാരി, ചെറുകോൽ സ്വദേശിനി 36കാ‌രി, കടപ്ര സ്വദേശിനി‌കളായ 8വയസുകാരി, 30കാരി, ഇളമണ്ണൂർ സ്വദേശികളായ 10 വയസുകാരി,11 വയസുകാരി, 34കാരി,പഴകുളം സ്വദേശികളായ ആറ്‌ വയസുകാരൻ,10വയസുകാരി, 38കാരൻ, കോട്ടമുകൾ സ്വദേശിനി 23കാരി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
മഹാരാഷ്ട്രയിൽ നിന്നും എത്തിയ അയിരൂർ സ്വദേശി 52കാരൻ, ഗുജറാത്തിൽ നിന്നും എത്തിയ ഉതിമൂട് സ്വദേശിനി  33കാരി, മൈസൂരിൽ നിന്നും എത്തിയ മണ്ണാറാകുളഞ്ഞി സ്വദേശി 39കാരൻ, കർണാടകയിൽ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി 30കാരൻ,ഹൈദരാബാദിൽ നിന്നും എത്തിയ ചെങ്ങറ സ്വദേശി 30കാരൻ, ഗുജറാത്തിൽ നിന്നും എത്തിയ ചെന്നീർക്കര സ്വദേശി 55കാരൻ, ശ്രീനഗറിൽ നിന്നും എത്തിയ മണ്ണടി സ്വദേശി 41കാരൻ, ബാംഗ്ലൂരിൽ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശി 27കാരൻ, ഉത്തർപ്രദേശിൽ നിന്നും എത്തിയ തോട്ടപ്പുഴശ്ശേരി സ്വദേശിനി 30കാരി, ഗുജറാത്തിൽ നിന്നും എത്തിയ സീതത്തോട് സ്വദേശി 42കാരി, സിക്കിമിൽ നിന്നും എത്തിയ സീതത്തോട് സ്വദേശി 27കാരൻ,തമിഴ്‌നാട്ടിൽ നിന്നും എത്തിയ നീലിപിലാവ് സ്വദേശി 35കാരൻ, ഡൽഹിയിൽ നിന്നും എത്തിയ പുറമറ്റം സ്വദേശിനി 26കാരി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top