13 August Thursday
പ്രളയ ദുരിതാശ്വാസം

തിരിച്ചു നൽകേണ്ടത് അധികമായി ലഭിച്ചത്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 പത്തനംതിട്ട

2018-ലെ പ്രളയ ദുരിതാശ്വാസമായി അധികമായി അനുവദിച്ച തുകയാണ് കോഴഞ്ചേരി താലൂക്കിലെ 36 ഗുണഭോക്താക്കളിൽ നിന്ന് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു.  ഇതിൽ 15 ഗുണഭോക്താക്കൾ തങ്ങൾക്ക് അനർഹമായി ലഭിച്ച 6,45,000  രൂപാ തിരികെ അടച്ചുവെന്നും ബാക്കി 16,80,000 രൂപാ 21 ഗുണഭോക്താക്കളിൽ നിന്നും തിരികെ ഈടാക്കുന്നതിനുള്ള അടിയന്തര നടപടികളാണ്‌ നടക്കുന്നതെന്നും കലക്ടർ അറിയിച്ചു. ഇത്തരത്തിൽ അനർഹമായി കൈപ്പറ്റിയ ധനസഹായം  തിരികെ അടയ്ക്കുന്നതിനായി നോട്ടീസ് നൽകുന്നത് സ്വാഭാവിക നടപടിക്രമാണെന്നും സർക്കാർ മാനദണ്ഡപ്രകാരം അനുവദിച്ച അർഹമായ തുകയ്ക്ക് പുറമേ അനർഹമായി കൈപ്പറ്റിയ അധിക തുക തിരികെ അടക്കാൻ എല്ലാ ഗുണഭോക്താക്കളും  നിയമപരമായി ബാധ്യസ്ഥരാണെന്നും കലക്ടർ വ്യക്തമാക്കി. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top