24 August Saturday

ആദർശിന് ഡിവൈഎഫ്ഐയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

 ചിറ്റാർ

വൈദ്യുതാഘാതമേറ്റ് പുളയുന്ന മാതാപിതാക്കൾ കൺമുന്നിൽ....
എന്തു ചെയ്യണമെന്നറിയാതെ പകച്ച്  ആദർശ‌്.ഞെട്ടിയുണർന്ന അവൻ ഓടിപ്പോയി മെയിൻ സ്വിച്ച് ഓഫാക്കി.  അയൽവാസികളെ വിളിച്ചു വരുത്തി മാതാപിതാക്കളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.
ചിറ്റാർ പഞ്ചായത്തിൽ നീലിപിലാവിൽ അരുവിക്കരയിൽ സജി മഞ്ചു ദമ്പതികളുടെ മകൻ ആദർശാണ് മാതാപിതാക്കൾക്ക് തുണയായത്.
വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ നിന്ന് വൈദ്യുതാഘാതമേറ്റ സജിയെ രക്ഷിക്കാൻ ശ്രമിച്ച മഞ്ചുവിനും ഷോക്കേൽക്കുകയായിരുന്നു.
ഇത്തരം സന്ദർഭത്തിൽ ചെയ്യേണ്ട കാര്യം സ്കൂളിൽ നിന്നാണ് താൻ പഠിച്ചതെന്ന് ആദർശ് പറഞ്ഞു.വാർത്ത  അറിഞ്ഞ് ഈ കൊച്ചു മിടുക്കന് ആശംസകളുടെ പ്രവാഹമാണിപ്പോൾ.ഡിവൈഎഫ്ഐ ചിറ്റാർ മേഖല കമ്മറ്റിക്കു വേണ്ടി ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ആദർശിനെ ഷാൾ അണിയിച്ച് ആദരിച്ചു. 
ഡിവൈഎഫ്ഐ നേതാക്കളായ ഗോകുൽ മുരളി, വിനീത് വിജയൻ,സോജി ,രാഹുൽ, സക്കീർ,ബഹുൽ ജോൺ എന്നിവർ സന്നിഹിതരായി.
 
 
പ്രധാന വാർത്തകൾ
 Top