19 August Monday

ഒരു ലക്ഷം വിദ്യാർഥികളെ എസ‌്എഫ‌്ഐ അംഗമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

 പത്തനംതിട്ട

നവസൃഷ‌്ടിയുടെ ആശയങ്ങൾ, നവീനമായ പൊതുവിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തി എസ‌്എഫ‌്ഐ മെമ്പർഷിപ്പ‌് ഉദ‌്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ‌് കോളേജിൽ ജില്ലാ പ്രസിഡന്റ‌് റോബിൻ കെ തോമസ‌് നിർവഹിച്ചു. ഏരിയാ പ്രസിഡന്റ‌് ആശിഷ‌് അധ്യക്ഷനായി. സൂരജ‌് എസ‌് പിള്ള, ശരത്ത‌് ശശിധരൻ, അലൻ ജോഷി, അമൽജിത്ത‌്, അനക‌്സ‌് എന്നിവർ സംസാരിച്ചു. തിരുവല്ല പമ്പ കോളേജിൽ ജില്ലാ സെക്രട്ടറി വിഷ‌്ണു ഗോപാൽ ഉദ‌്ഘാടനം ചെയ‌്തു. അമൽ, കമൽ, ബിബി എന്നിവർ സംസാരിച്ചു. കോന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം അഖിൽ മോഹനൻ ഉദ‌്ഘാടനം ചെയ‌്തു. ജിബിൻ ജോർജ‌്, രേഷ‌്മ മറിയം റോയി, പി എം നിഖിൽ എന്നിവരും മാരാമൺ എംഎംഎംഎച്ച‌്എസ‌്എസിൽ ജില്ലാ വൈസ‌് പ്രസിഡന്റ‌് ആർ ഡോണി ഉദ‌്ഘാടനം ചെയ‌്തു. സബിത്ത‌് പി ആനന്ദ‌്, മനു എന്നിവരും സംസാരിച്ചു. 
വെച്ചൂച്ചിറ പോളിടെക‌്നിക്കിൽ ജില്ലാ സെക്രട്ടറിയറ്റംഗം അമൽ ഏബ്രഹാം ഉദ‌്ഘാടനം ചെയ‌്തു. രെഞ്ചു, ആഷിഷ‌് എന്നിവർ സംസാരിച്ചു. 
അടൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ ഏരിയാ സെക്രട്ടറി അഫ‌്സൽ ഉദ‌്ഘാടനം ചെയ‌്തു. അജ‌്മൽ, സിറാജ‌്, വിധു എന്നിവരും പെരുനാട്ടിൽ ജെയ‌്സൺ സാജൻ ജോസഫ‌് ഉദ‌്ഘാടനം ചെയ‌്തു. കൊടുമണ്ണിൽ ഏരിയാതല ഉദ‌്ഘാടനം സെക്രട്ടറി ഷൈജു ഉദ‌്ഘാടനം ചെയ‌്തു. ഫൈസൽ, രെഞ്ചിത്ത‌് എന്നിവരും സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top