02 July Thursday

പരിസ്ഥിതിക്കായി കൈകോർത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
പത്തനംതിട്ട 
ജില്ലയിൽ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ നടത്തി. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്ത്‌ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടികെജി നായർ പച്ചക്കറി തൈകൾ നട്ടു.
ജില്ലാതല വൃക്ഷത്തൈ വിതരണവും നടീലും റാന്നി ഐത്തല പള്ളിക്കടവിൽ രാജു ഏബ്രഹാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി എന്നിവർ നിർവഹിച്ചു. വനം, കൃഷി വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉൽപാദിപ്പിച്ച വൃക്ഷ തൈകളുടെ വിതരണവും തൈനടീലും നടന്നു. പുഴയോരങ്ങളിൽ ഒരു ലക്ഷം മുളം തൈകൾ വച്ചുപിടിപ്പിച്ചു സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഐത്തല പള്ളിക്കടവിൽ മുളം തൈകൾ നട്ടു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള കൃഷിക്കും പലയിടത്തും തുടക്കമായി. 
ബാലസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം സംസ്ഥാന എക്സിക്യൂട്ടീവംഗം പ്രൊഫ. ടി കെ ജി നായർ പച്ചക്കറി തൈകൾ നട്ടു.  
 
പ്രധാന വാർത്തകൾ
 Top