02 July Thursday

മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
അടൂർ
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ തള്ളിയ ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊട്ടിയം കണ്ണനല്ലൂർ സ്വദേശിയായ പൊട്ടാസ് എന്നു വിളിക്കുന്ന നിഷാദാണ് ക്വട്ടേഷൻ സംഘത്തലവൻ. മാരൂർ അനന്തു ഭവനിൽ അനന്തുവിനെ(32) തട്ടിക്കൊണ്ടുപോകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തൻവീട്ടിൽ ഫൈസൽ കുളപ്പാടമാണ് ക്വട്ടേഷൻ നൽകിയത്. കേസിൽ ഫൈസൽ കുളപ്പാടമാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയാണ് നിഷാദ്. റിമാൻഡിലായ കൊല്ലം വടക്കേവില്ല മാടൻനട രാജ് ഭവൻ വീട്ടിൽ രഞ്ജിത്ത് നാലാം പ്രതിയാണ്. രണ്ടും, മൂന്നും അഞ്ചും പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. മൂന്നും അഞ്ചും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ക്വട്ടേഷൻ സംഘത്തലവൻ നിഷാദിനെ പിടികൂടിയാൽ മാത്രമേ ഇവരെ തിരിച്ചറിയാനാവൂ. ഇയാൾ ഗുണ്ടാലിസ്റ്റിൽ പെട്ടയാളാണ്. പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഫൈസൽ കുളപ്പാടത്തിനെയും രഞ്ജിത്തിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തെങ്കിലും ഇവരെ കോവിഡ്- 19 പരിശോധനയ്ക്കായി കൊല്ലം നായേഴ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിശോധന ഫലത്തിൽ കോവിഡ്‌ ഇല്ലെന്ന് കണ്ടെത്തിയാൽ മാത്രം ജയിലിലേക്ക് മാറ്റുകയുള്ളു. അതുവരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയും. ക്വട്ടേഷൻ സംഘത്തിന്റെ മർദനമേറ്റ അനന്തു അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അടൂർ സി ഐ യു ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായ പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്.
പ്രധാന വാർത്തകൾ
 Top