27 May Wednesday

ഏനാത്തും പായിപ്പാട് മോഡൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

 അടൂർ

ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട് മോഡൽ പ്രതിഷേധവുമായി ഏനാത്ത് അതിഥി തൊഴിലാളികൾ. പിന്നിൽ ഒരു വ്യാപാരിയുടെ മകന്റെ  ഗൂഢാലോചനയെന്ന് സംശയം. 
പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ള അതിഥി തൊഴിലാളികളാണ് ഭക്ഷണമില്ലെന്ന് പറഞ്ഞ് എംസി റോഡിൽ തടിച്ചുകൂടിയത്.  പാലം ജങ്‌ഷനിൽ കൊൽക്കത്ത സ്വദേശി ഹമീദുലിന്റെ നേതൃത്വത്തിലാണ്‌ 40ഓളം  തൊഴിലാളികൾ രംഗത്തെത്തിയത്. പൊലീസും അരോഗ്യ പ്രവർത്തകരും തൊഴിലാളികളുടെ താമസസ്ഥലത്ത്  പരിശോധന നടത്തിയപ്പോൾ ഒരാഴ്‌ച കഴിയാനുള്ള ഭക്ഷ്യധാന്യങ്ങൾ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഇവർ താമസസ്ഥലത്തേക്ക് മടങ്ങി. ഏനാത്ത് ഇൻസ്പെക്ടർ എസ് ജയകുമാറിന്റെ നേതൃത്വത്തിലാണ്‌ ഏനാത്ത് താമസിക്കുന്ന അതിഥി  തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് കൊടുക്കുന്നത്.  ഈ ധാന്യങ്ങൾ കഴിഞ്ഞ ദിവസം കൊൽക്കത്ത സ്വദേശി കടയിൽ മറിച്ചുവിറ്റത് വാർത്തയായതിന് പിന്നാലെയാണ് ഭക്ഷണം കിട്ടുന്നില്ലന്ന പരാതിയുമായി ഇവർ രംഗത്തുവന്നത്. തൊഴിലാളികൾ  ഭക്ഷണം കിട്ടുന്നില്ലന്ന് വെസ്റ്റ് ബംഗാൾ ചീഫ് സെക്രട്ടറിയെ വിളിച്ചറിയിക്കുകയും വെസ്റ്റ് ബംഗാൾ ചീഫ് സെക്രട്ടറി  ലേബർ കമീഷൻ കോൺസെന്ററിൽ വിവരങ്ങൾ അറിയിച്ചതായി അടൂർ ലേബർ ഓഫീസർ ലക്ഷമി ദേശാഭിമാനിയോടു പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾളെ പാർപ്പിച്ചിരിക്കുന്നവർ അവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാത്ത ചിലരാണ് തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുന്നതെന്നും ഇത്തരം പാർപ്പിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
പ്രധാന വാർത്തകൾ
 Top