കോന്നി
അരുവാപ്പുലം പഞ്ചായത്ത് ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടപ്പിലാക്കിയ നൂതന പദ്ധതി സന്തോഷയാനം ആദ്യഘട്ടം പൂർത്തീകരിച്ചു. ഒറ്റപ്പെട്ട് ജീവിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും അറിവിന്റെ പ്രപഞ്ചത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠന വിനോദയാത്ര സംഘടിപ്പിച്ചത്. വാർഷിക പദ്ധതി മാർഗരേഖയിൽ ഉൾപ്പെടാത്ത നൂതന പദ്ധതിക്ക് 60,000 രൂപ വകയിരുത്തി പ്രത്യേക അംഗീകാരം നേടിയാണ് നടപ്പാക്കിയത്.
സ്പെഷ്യൽ സ്കൂളുകൾ ഇല്ലാത്ത വിസ്തൃത ഭൂപ്രദേശമായ ഇവിടെ 300–-ൽ അധികം ഭിന്നശേഷിക്കാരുണ്ട്. പഠനം നടത്തുന്ന 16 കുട്ടികളും മാതാപിതാക്കളുമാണ് യാത്രയിൽ പങ്കുചേർന്നത്. പഞ്ചായത്തിൽ നിന്നും ആരംഭിച്ച യാത്ര മാജിക് പ്ലാനറ്റ്, വേളി എന്നിവിടങ്ങൾ സന്ദർശിച്ചു. മാജിക് പ്ലാനറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് കുട്ടികളോട് സംവദിക്കുകയും ഭിന്നശേഷിക്കാരയ കുട്ടികളുടെ ഉന്നമനത്തിന് എല്ലാ പിന്തുണയും പഞ്ചായത്തിന് വാഗ്ദാനവും ചെയ്തു.
പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, വി കെ രഘു, സ്മിത സന്തോഷ്, ജെപിഎച്ച്എൻ ടി ആർ സജിത, ജോബിൻ ഈനോസ് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..