18 November Monday

മയക്കുമരുന്ന് ഗുളിക വിൽപ്പന നടത്തുന്ന 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

കുന്നന്താനം
കുന്നന്താനത്തും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് ഗുളികകൾ വിൽപ്പന നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ. തിരുവല്ല മനക്കച്ചിറ പാലത്തുങ്കൽ വീട്ടിൽ ജോർജ് ചെറിയാന്റെ മകൻ സജു ചെറിയാൻ (19) കുറ്റപ്പുഴ മാടംമുക്ക് കല്ലുപറമ്പിൽ വീട്ടിൽ ബിജുവിന്റെ മകൻ സിബിൻ ബിജു (20) എന്നിവരെയാണ് കീഴ്വായ്പൂര്  ഇൻസ്പെക്ടർ സി ടി സഞ്ജയ്,സബ് ഇൻസ്പെക്ടർ ബി ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘം കഴിഞ്ഞ രാത്രി പാമലയിൽ നിന്നും അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വ്യക്തിയുടെ ഒപി ചീട്ടിന്റെ പകർപ്പെടുത്താണ് പ്രതികൾ മയക്കുമരുന്ന് ഗുളികകൾ സംഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാഡീവ്യൂഹങ്ങളെ തളർത്തുന്ന രണ്ട് തരത്തിലുള്ള ഗുളികകളാണ് പിടിച്ചെടുത്തത്. ക്യാൻസർ, മനോരോഗം എന്നിവക്കാണ് സാധാരണ ഈ ഗുളികകൾ ഉപയോഗിക്കുന്നത്. കുന്നന്താനത്തെ സ്കൂൾ കേന്ദ്രീകരിച്ച് പ്രതികൾ ഇതിനു മുമ്പും ഗുളികകൾ വിറ്റിരുന്നതായി പൊലീസ് പറയുന്നു. പ്രതികളിൽ നിന്നും 3500 രൂപയും, പൾസർ ബൈക്കും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി എസ് ജയദേവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവല്ല ഡിവൈഎസ്പി ഉമേഷ് കുമാറിന്റെ നിർദേശ പ്രകാരമായിരുന്നു  നടപടി.
 
 
 
പ്രധാന വാർത്തകൾ
 Top