12 August Wednesday
ഒരു കുടുംബത്തിലെ 3‌ പേരും

22 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

 പത്തനംതിട്ട 

ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ  22 പേർക്ക് ജില്ലയിൽ ശനിയാഴ്‌ച കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ  ജില്ലക്കാരായ 183 പേർ ചികിത്സയിലുണ്ട്‌.  ഇതിൽ 173 പേർ ജില്ലയിലും, 10 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.  ഇതുവരെ 352 പേർക്കാണ്‌   രോഗം സ്ഥിരീകരിച്ചത്‌.   ശനിയാഴ്‌ച ജില്ലയിലുളള ഒൻപതു പേർ രോഗമുക്തരായി. കൂടാതെ പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിനിയും രോഗമുക്തയായിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 168 ആണ്. 
ജൂൺ 15 ന് മഹാരാഷ്ട്രയിൽ നിത്തെത്തിയ നാറാണംമൂഴി സ്വദേശികളായ കുടുംബത്തിലെ അച്ഛനും അമ്മയ്‌ക്കും ആറുവയസുകാരൻ മകനുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 
ജില്ലയിൽ  195 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലുണ്ട്‌.  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 80, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 10, അടൂർ ജനറൽ ആശുപത്രിയിൽ രണ്ട്‌, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 68, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 25, സ്വകാര്യ ആശുപത്രികളിൽ 10 പേരും ഐസൊലേഷനിലുണ്ട്. 
 ആകെ 5337 പേർ നിരീക്ഷണത്തിലാണ്‌. മറ്റു  സംസ്ഥാനങ്ങളിൽനിന്നെത്തിയ  2665 പേരും വിദേശത്തുനിന്നെത്തിയ 2527 പേരും നിലവിൽ നിരീക്ഷണത്തിലാണ്. ശനിയാഴ്‌ച വിദേശത്തുനിന്ന്‌  തിരിച്ചെത്തിയ 143 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 205 പേരും ഇതിൽ ഉൾപ്പെടും.
തിരിച്ചെത്തുന്നവരെ താമസിപ്പിക്കാൻ 136 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1497 പേർ താമസിക്കുന്നുണ്ട്.  110 സാമ്പിളുകൾ നെഗറ്റീവായി ഇന്നലെ റിപ്പോർട്ട് ചെയ്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top