27 May Wednesday

3,41,760 കുടുംബങ്ങൾക്ക്‌ ഭക്ഷ്യ കിറ്റുകൾ തയാർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

റാന്നി സിവിൽ സപ്ലൈസിൽ രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ കിറ്റുകൾ തയാറാക്കുന്നു

 റാന്നി

ജില്ലയിൽ സൗജന്യ വിതരണത്തിന്‌ 3,41,760  ഭക്ഷ്യ കിറ്റുകൾ തയാറായി.  അന്ത്യോദയ അന്നയോജന (എഎവൈ) ക്കാർക്ക് അടുത്ത ആഴ്ചയും മുൻഗണനാ കാർഡുകാർക്ക് അടുത്ത ആഴ്ച അവസാനത്തോടെയും മുൻഗണനേതര കാർഡുകാർക്ക് തുടർന്നും ഇവ വിതരണം ചെയ്യും. 
കിറ്റിൽ ഉപ്പ് ഒരു കി.ഗ്രാം, പഞ്ചസാര ഒന്ന്‌, ചെറുപയർ ഒന്ന്‌, കടല ഒന്ന്‌, വെളിച്ചെണ്ണ 500 ഗ്രാം, തേയില 250 ഗ്രാം, ആട്ട രണ്ടു കി.ഗ്രാം, റവ ഒരു കി.ഗ്രാം, മുളകുപൊടി 100 ഗ്രാം , മല്ലിപ്പൊടി 100 ഗ്രാം , തുവരപ്പരിപ്പ് 250 ഗ്രാം, മഞ്ഞൾ പൊടി 100 ഗ്രാം, ഉലുവ 100 ഗ്രാം, കടുക് 100 ഗ്രാം , അലക്ക് സോപ്പ് 2 എണ്ണം, സൺ ഫ്ലവർ ഒരു ലിറ്റർ , ഉഴുന്ന് ഒരു കി.ഗ്രാം, തുണി സഞ്ചി ഒന്ന്‌ എന്നിങ്ങനെയാണ് വിതരണം ചെയ്യന്നത്. 
ജില്ലയിലാകെ ആകെ 23 855 അന്ത്യോദയ അന്നയോജന കാർഡ് കാരും 10 33 83  മുൻഗണന കാർഡുകളും 11 68 98 സബ്സിഡി ഇല്ലാത്ത മുൻഗണന കാർഡ് മുൻഗണന കാർഡുകാരും 97629 സബ്സിഡിയോടു കൂടിയുള്ള മുൻഗണന കാർഡുകാരും ആണുള്ളത്. റാന്നി താലൂക്കിൽ 3821 അന്ത്യോദയ അന്നയോജനാ കാർഡുകാരും 14763  മുൻഗണനാ കാർഡു കാരും 14946  സബ്സിഡി ഇല്ലാത്ത മുൻഗണന കാർഡുകാരും 13810 സബ്സിഡിയോടു കൂടിയുള്ള കാർഡും ആണുള്ളത്. ഭക്ഷ്യ കിറ്റ് തയ്യാറാക്കുന്ന പ്രവൃത്തികളാണ് നടന്നു വരുന്നത്. റാന്നി സിവിൽ സച്ചൈസിൽ 3500 അന്ത്യോദയ 15, 000 ബിപിഎൽ, 32000 ജനറൽ കിറ്റുകളുമാണ് വിതരണം ചെയ്യുക.
 
പ്രധാന വാർത്തകൾ
 Top