31 January Tuesday
ബിലീവേഴ്സ് ആശുപത്രിയിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

എങ്ങും ഭിന്നശേഷി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

 തിരുവല്ല 

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന  ഭിന്നശേഷി സംഗമം ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ബിഹാർ, ഝാർഖണ്ഡ് , ഒഡീഷ മേഖലാ ബിഷപ്പായ അഭിവന്ദ്യ ജോഷ്വാ മോർ ബർണബാസ് എപ്പിസ്കോപ്പ അധ്യക്ഷനായി.  ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത,  ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടർ റവ.ഫാ.ഡോ. ഡാനിയൽ ജോൺസൺ, പിഎംആർ വിഭാഗം മേധാവി പ്രൊഫ. ഡോ. റോഷിൻ മേരി വർക്കി, ഡോ. മരിയാ ബിജു, ആഗ്ന ഏബ്രഹാം എന്നിവർ സംസാരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ നയിച്ച മെഡിക്കൽ കോൺഫറൻസ് ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായിരുന്നു. വീൽ ചെയർ വാരിയേഴ്സ് എന്ന വിഭാഗത്തിൽ  ഉൾപ്പെടുത്തി ശാരീരിക പരിമിതികളുള്ളവർക്കായി ബിലീവേഴ്സ് ആശുപത്രി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ് നടത്തി. സംസ്ഥാന-ജില്ലാ തല കലോത്സവങ്ങളിൽ വിജയികളായ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനവും നടന്നു.
മല്ലപ്പള്ളിയിൽ 
വിളംബര ജാഥ
മല്ലപ്പള്ളി 
ലോക ഭിന്നശേഷി ദിനത്തിന്റെ  ഭാഗമായി ‘ഞാനും ഭിന്നശേഷി സമൂഹത്തിന് ഒപ്പം’ എന്ന സന്ദേശവുമായി ബിആർസി മല്ലപ്പള്ളിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. മല്ലപ്പള്ളി സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ ജെ ആർ സി യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് , എസ് പി സി തുടങ്ങിയവയുടെ നേത്യത്വത്തിലാണ് ജാഥ സംഘടിപ്പിച്ചത്.
ഗീത കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വി അമ്പിളി അധ്യക്ഷയായി. ഭക്തി ജോസഫ് പെരിഞ്ചേരി ഫ്ലാഗ് ഓഫ് ചെയ്തു.  ശാന്തി സാമുവേൽ, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, മെമ്പർമാരായ ബിജു പുറത്തൂടൻ , ബിന്ദു മേരി തോമസ്, അഡ്വ. സാം പട്ടേരിൽ, പ്രകാശ് വടക്കേമുറി, വിദ്യാ മോൾ, മനീഷ് കൃഷ്ണൻകുട്ടി, പി എച്ച്അൻസിം, റെജി സാമുവേൽ,  ബിനു ജേക്കബ്ബ് ഇട്ടി , ഫോറം കൺവീനർ ഇ ഡി തോമസ്കുട്ടി,  ആന്റിച്ചൻ ബോണോ റോബ എന്നിവർ സംസാരിച്ചു.
പുല്ലാടും വിളംബരം
ഇരവിപേരൂർ
പുല്ലാട് ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണത്തിനു മുന്നോടിയായുള്ള വിളംബര ജാഥയും സൈക്കിൾ റാലിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സാറാ തോമസ് ഉദ്ഘാടനം ചെയ്തു. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സി ജി ആശ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ,  പി എം  റോസാ, ഉണ്ണികൃഷ്ണൻ നായർ, സോണി കുന്നപ്പുഴ, ലെജു പി തോമസ്, എസ് രമേശ്, എൻ എസ്  ജയകുമാർ എന്നിവർ സംസാരിച്ചു. വിളംബരജാഥ സാറാ പി തോമസ് ഫ്ലാഗ്ഓഫ് ചെയ്തു. ജെആർസി, എൻസിസി കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും രക്ഷകർത്താക്കളും ബിആർസി അംഗങ്ങളും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top