കോന്നി
ഉപജില്ലയിൽ നിന്നും അപ്പീൽ വഴി ജില്ലാ കലോത്സവത്തിനെത്തി ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി കോന്നി റിപ്പബ്ലിക്കൻ സ്കൂൾ. ആതിര ദിലീപ്, ഭാഗ്യമാണിക്യം, ശ്രീ നന്ദ , എം എം ജയലക്ഷ്മി, ശ്രദ്ധ ലക്ഷ്മി, സംവൃത സുനിൽ, പാർവതി അനിൽ എന്നീ കുട്ടികളുടെ ടീമാണ് വിജയം കരസ്ഥമാക്കിയത്. സ്കൂളിൽ അധ്യാപക പരിശീലനത്തിനെത്തിയ ഇടക്കുളം മാർത്തോമ ടീച്ചേഴ്സ് ട്രയിനിങ് കോളജിലെ അധ്യാപക വിദ്യാർഥിയായ ഭാഗ്യ ജെ വിനയകുമാറാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..