27 November Sunday
സഹായവുമായി ഫെഡറൽ ബാങ്ക്

ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
പത്തനംതിട്ട
ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി. ഫെഡറൽ ബാങ്ക് തിരുവല്ല റീജിയണൽ മേധാവി ഫിലിപ്പ് ഏബ്രഹാം അനുമതിപത്രം ആരോഗ്യമന്ത്രി വീണാ ജോർജിന്‌ കൈമാറി. ആശുപത്രി സൂപ്രണ്ട് എ അനിത, ആർഎംഒ ആഷിഷ് മോഹൻകുമാർ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ എം എം സോമൻ, അസോസിയേറ്റ് വൈസ് പ്രസിഡന്റ് കെ എൽ പ്രവീൺ എന്നിവർ പങ്കെടുത്തു.
സ്‌കൂളുകൾ, ആശുപത്രികൾ, സ്‌പോർട്‌സ് അക്കാദമികൾ തുടങ്ങിയ മേഖലകളിലെ നിരവധി പ്രവർത്തനങ്ങൾക്കായി അനവധി പദ്ധതികളാണ് ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top