23 September Wednesday

5 ഗ്രാമീണ റോഡുകൾക്ക് ഒരു കോടി രൂപ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കോന്നി 
കോന്നി നിയോജക മണ്ഡലത്തിലെ 5 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.  ആദ്യ ഘട്ടത്തിൽ  8.70 കോടി രൂപ അനുവദിച്ചതിനു പുറമെയാണ് ഇപ്പോൾ ഒരു കോടി രൂപ കൂടി അനുവദിച്ചത്.   റോഡുകളുടെ പേരും തുകയും  ചുവടെ. 
മൈലപ്ര പഞ്ചായത്തിൽ മണ്ണാറകുളഞ്ഞി കോട്ടമല കാവനാട് റോഡ് -25 ലക്ഷം.
മലയാലപ്പുഴ പഞ്ചായത്തിൽ  ശീമപ്ലാവ് - മുട്ടാണി റോഡ് 20 ലക്ഷം,
കോന്നി  പഞ്ചായത്തിൽ എസ്എൻഡിപി കോളേജ് -നാടുകാണി റോഡ് 15 ലക്ഷം,, അരുവാപ്പുലം പഞ്ചായത്തിൽ 
കല്ലേലി –- -കൊക്കാത്തോട് എസ്എഎൻഡിപി ജങ്‌ഷൻ റോഡ്  30 ലക്ഷം, പ്രമാടം പഞ്ചായത്തിൽ വകയാർ –- കോട്ടയംമുക്ക് - വത്തിക്കാൻ റോഡ് 10 ലക്ഷം. 
നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടികളിലേക്ക് കടക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും )ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top