22 August Thursday

കാട്ടാന ശല്യം: നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

 ചിറ്റാർ

രൂക്ഷമാകുന്ന കാട്ടാനശല്യത്തിൽ പ്രതിഷേധിച്ച് തെക്കേക്കര കാരിക്കയം, കൊടുമുടി നിവാസികൾ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ചിറ്റാർ ഗവൺമെന്റ് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സമരത്തിന് തെക്കേക്കര വാർഡ് മെമ്പർ ടി കെ സജി, പടയനിപ്പാറ വാർഡ് മെമ്പർ എലിസബേത്ത് ജോസഫ് എന്നിവർ നേതൃത്വം നൽകി.തെക്കേക്കര കാരിക്കയം കൊടുമുടി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.ഏക്കറുകണക്കിന്ന് സ്ഥലത്തെ കൃഷികൾ ഇതിനകം ആനകൾ നശിപ്പിച്ചിട്ടുണ്ട്. വനാതിർത്തിയിൽ കിടങ്ങ് നിർമിക്കണമെന്ന് സമരക്കാർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.ഫോറസ്റ്റ് സ്റ്റേഷന‌് മുന്നിലെത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു.ഇതിനെ തുടർന്ന്  സമരക്കാരുമായി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ് ചർച്ച നടത്തി.ജനപ്രതിനിനികൾ  വനം വകുപ്പിന് നിവേദനവും കൈമാറി. ജനപ്രതിനിധികളെ കെടാതെ പി ബാബുജി, അരുൺകുമാർ, മോനച്ചൻ, ടോമി, തുടങ്ങിയവരും  നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
 Top