പത്തനംതിട്ട
ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ മറ്റുള്ളവർക്ക് ഉപയോഗപ്രദമായതുമായ വസ്തുക്കൾ കൈമാറുന്നതിന് നഗരസഭയുടെ റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ സെന്റർ (ആർആർആർ സെന്റർ ) പ്രവർത്തനമാരംഭിച്ചു. കേന്ദ്ര പാർപ്പിടവും നഗരകാര്യവും വകുപ്പിന്റെ "മേരി ലൈഫ് , മേരേ സ്വച്‌ഛ് ശഹർ " കാമ്പെയ്ൻ, സംസ്ഥാന സർക്കാരിന്റെ "മാലിന്യമുക്തം നവകേരളം’ എന്നീ പരിപാടികളുടെ ഭാഗമായാണിത്.
പത്തനംതിട്ട ഹാജി സി മീരാസാഹിബ് മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. തങ്ങൾക്ക് ഉപയോഗപ്രദമല്ലാത്ത എന്നാൽ മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ . ഇലക്ടിക്കൽ ഉപകരണങ്ങൾ , ഗാർഹിക ഉപകരണങ്ങൾ, ചെരുപ്പുകൾ , . തുണിത്തരങ്ങൾ, . പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് ആർആർആർ സെന്ററിലൂടെ കൈമാറാവുന്നതും ആവശ്യമുള്ളവ എടുക്കാവുന്നതുമാണ്.
ആർആർആർ സെന്ററിന്റെ ഉദ്ഘാടനം മുനിസിപ്പ ഉപയോഗപ്രദമായതുമായ വസ്തുക്കൾ കൈമാറുന്നതിന് നഗരസഭയുടെ റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ സെന്റർ (ആർആർആർ സെന്റർ ) പ്രവർത്തനമാരംഭിച്ചു. ൽ ചെയർമാൻ സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി കെ കെ സജിത്ത് കുമാർ, ക്ലീൻസിറ്റി മാനേജർ എം പി വിനോദ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ് പി മുഹമ്മദ്, സതീഷ് , ഹെൽത്ത് ഇൻസ്പെക്ടമാരായ ദീപു, സുജിത എന്നിവർ സംസാരിച്ചു.പത്തനംതിട്ട
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..