23 April Friday

പന്തളത്ത്‌ ഡിവൈഎഫ്ഐ 
നഗരസഭാ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
പന്തളം
പന്തളം നഗരസഭയിലെ ഭരണവീഴ്ചയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ നഗരസഭാ മാർച്ചിൽ പ്രതിഷേധമിരമ്പി. ബിജെപി ഭരണ സമിതി  നേരായ ഭരണത്തിന് ശ്രമിച്ചില്ലങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് സൂചന നൽകിയാണ് സമരം നടന്നത്.  
പന്തളം നഗരഭാ ഭരണം തുടക്കത്തിൽ തന്നെ അവ്യക്തതയിലും ആശയക്കുഴപ്പത്തിലും പാളി.  സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പോലും സമയബന്ധിതമായി പൂർത്തീകരിക്കാൻ  കഴിഞ്ഞില്ല.  പിന്നാലെ ബജറ്റ്  അവതരണം കലങ്ങുകയും ചെയ്തതോടെ ജനങ്ങൾക്ക് ഭരണസമിതിയിലുള്ള വിശ്വാസ്യത നഷ്ടപെട്ടതായി ഡിവൈഎഫ്ഐ ആരോപിച്ചു.  ആസൂത്രണ സമിതി ഉപാധ്യക്ഷനായി പന്തളത്തിന്റെ സാഹചര്യങ്ങളോ സാധ്യതകളെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാത്ത ആളിനെ അവരോധിച്ചത് വിവാദമായപ്പോൾ   അപഹാസ്യരായ ഭരണ സമിതി പിന്നീട് റദ്ദ് ചെയ്തു. ബജറ്റ് സമയത്ത് അവതരിപ്പിക്കാനാകാതെ ഇരുട്ടിൽ തപ്പി. 
 മാർച്ച് നേരിടാൻ പൊലീസിനെ കൂടാതെ കേന്ദ്രസേനയെ ഇറക്കിയിട്ടും വിജയകരമായി നടന്നു. സിപിഐ എം പന്തളം ഏരിയ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് പ്രസിഡന്റ് ശ്രീഹരി അധ്യക്ഷനായി. കെ പി സി കുറുപ്പ്, എസ് കൃഷ്ണകുമാർ, ലസിതാ നായർ, വി കെ മുരളി, കെ വി ജൂബൻ  എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ സി  അഭീഷ് സ്വാഗതവും, ഷെമീർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top