16 April Friday

വേലുത്തമ്പിയുടെ നാട്‌ കാട്ടിത്തരും വികസനം വരുംവഴി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
അടൂർ
വേലുത്തമ്പി സ്‌മാരകത്തിന്റെ മാറിയ മുഖം നൽകുന്ന കാഴ്‌ച അടൂരിന്റെ വികസന മാറ്റമാണ്‌.നാടാകെ അത്തരം കാഴ്‌ചകളേ കാണാനുള്ളൂ.  20 വർഷം തുടർച്ചയായി യുഡിഎഫ് മണ്ഡലമായിരുന്നു അടൂർ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ മാറ്റത്തിനാഗ്രഹിച്ചു. 20 വർഷത്തെ യുഡിഎഫ് ആധിപത്യം തകർത്ത് എൽഡിഎഫിലെ ചിറ്റയം ഗോപകുമാർ എംഎൽഎയായി. മുൻ മന്ത്രി യുഡിഎഫിലെ പന്തളം സുധാകരനെയാണ് ചിറ്റയം പരാജയപ്പെടുത്തിയത്. ഇത്‌ അടൂരിന് പുതിയ വികസന മുഖം തുറന്നുകൊടുത്തു. 2016ൽ ചിറ്റയം ഗോപകുമാർ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിലെ കെ കെ ഷാജുവിനെതിരെ 25860 വോട്ടിന്റെ ഭൂരിപക്ഷമാണ് ചിറ്റയത്തിന് കിട്ടിയത്. തുമ്പമൺ ഒഴികെ പഞ്ചായത്തുകളും രണ്ട് നഗരസഭകളും എൽഡിഎഫ് ഭരണത്തിലായി. ഇതോടെ അടൂർ മണ്ഡലം എൽഡിഎഫിന്റെ ഉരുക്ക് കോട്ടയായി.
ഇപ്പോൾ പന്തളം നഗരസഭയും തുമ്പമൺ പഞ്ചായത്തും ഒഴിച്ച് അടൂർ നഗരസഭ, പള്ളിക്കൽ, ഏറത്ത്, കടമ്പനാട്, ഏഴംകുളം,കൊടുമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെയും ഭരണം എൽഡിഎഫിന്റെ കൈയിൽ സുരക്ഷിതമായി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും അടൂർ എൽഡി എഫിനൊപ്പം നിന്നു. എൽഡിഎഫിലെ വീണാ ജോർജിന് 1956 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ അന്ന്‌ കിട്ടിയത്.
209 ബൂത്തുകളിലായി 2,03,737 വോട്ടർമാരാണ് അടൂർ മണ്ഡലത്തിലുള്ളത്.  ഇതിൽ 1,08,567 സ്ത്രീ വോട്ടർമാരും 95,168 പുരുഷ വോട്ടർമാരും 2 ട്രാൻസ്ജെൻഡൻമാരുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അടൂരിലെ വോട്ടർമാരെ എൽഡിഎഫ് പക്ഷത്തേക്ക് ഉറപ്പിക്കാൻ കഴിഞ്ഞത് എൽഡിഎഫിന് ഉറച്ച മണ്ഡലമായി മാറുന്നതിന് ഇടയാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top