07 August Friday

സ്മരണകളിൽ നിറഞ്ഞ്‌ അഭിമന്യു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

പത്തനംതിട്ടയിൽ അഭിമന്യു ദിനത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ പുഷ്‌പാർച്ചന നടത്തുന്നു

 പത്തനംതിട്ട

എസ്ഡിപിഐ -ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ അനശ്വരമായ ഓർമകളിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. യോഗം ജില്ലാ സെക്രട്ടറി ശരത്ത് ശശിധരൻ ഉദ്ഘാടനം ചെയിതു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സൂരജ് എസ് പിള്ള,  പത്തനംതിട്ട ഏരിയ സെക്രട്ടറി ആശിഷ് ഓമല്ലൂർ,  ഏരിയ പ്രസിഡന്റ്‌ ജെസ്റ്റിൻ എന്നിവർ പങ്കെടുത്തു. 
അടൂരിൽ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ശൈലേഷ്, കോന്നിയിൽ സംസ്ഥാന കമ്മിറ്റി അംഗം അക്ഷര എസ് രാജ് എന്നിവർ ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റി തെരുവോരങ്ങളിൽ കഴിയുന്ന  നിർധനർക്ക് വസ്ത്രവിതരണം നടത്തി. ജില്ലാ സെക്രട്ടറി ശരത്ത് ശശിധരൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ആശിഷ് ഓമല്ലൂർ, ഏരിയ  പ്രസിഡന്റ്‌ ജെസ്റ്റിൻ, വൈസ്‌ പ്രസിഡന്റ്‌ ഗോകുൽ എന്നിവർ പങ്കെടുത്തു.
മൈലപ്ര ലോക്കൽ കമ്മിറ്റി നടത്തിയ അനുസ്‌മരണം പത്തനംതിട്ട ഏരിയ ജോയിന്റ്‌ സെക്രട്ടറി ആകാശ്‌ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. വി എസ്‌ എബിൻ അധ്യക്ഷനായി. ജോബി ജോൺ സ്വാഗതം പറഞ്ഞു. കെ പി രവി, കെ എൻ മനോഹരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top