25 August Sunday

അക്ഷര ജ്വാല നാടക യാത്രാ പര്യടനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

 അടൂർ

 വായനോത്സവത്തിന്റെ ഭാഗമായി കേരള ജനമൈത്രി പൊലീസ് തീയേറ്റർ  സംഘവും പി എൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന അക്ഷര ജ്വാല ബോധവൽക്കരണ നാടക യാത്രയുടെ പര്യടനം ആരംഭിച്ചു. അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാടകത്തിന്റെ ജില്ലാതല വരവേൽപ്പിന്റെ ഉദ്ഘാടനം അടൂർ ഡിവൈഎസ‌്‌പി. ജവഹർ ജനാർദ‌് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി ചെയർമാൻ തോമസ് ജോൺ അധ്യക്ഷനായി. പിഎൻ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ സി കെ നസീർ, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, നജുമുദ്ദീൻ, ആർ തുളസീധരൻ പിള്ള, അമീർ ജാൻ, നജി മുന്നിസ,ജോർജ് മുരിക്കൻ, പ്രദീപ്, ജനമൈത്രി ബീറ്റ് സിവിൽ പൊലീസ് ഓഫീസർമാരായ, ഫിറോസ് കെ മജീദ്, അനുരാഗ് മുരളീധരൻ എന്നിവർ സംസാരിച്ചു. കടമ്പനാട് കെആർകെപിഎം ബോയ്സ് ഹൈസ്കൂൾ ആൻഡ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും നാടക പര്യടനം നടത്തി.
പ്രധാന വാർത്തകൾ
 Top