04 July Saturday

നഗരസഭക്കെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

 

പത്തനംതിട്ട
ആധുനിക മത്സ്യമാർക്കറ്റ്‌ നിർമാണം അട്ടിമറിച്ച യുഡിഎഫ്‌ ഭരണസമിതിക്കെതിരെ ഡിവൈഎഫ്‌ഐ പത്തനംതിട്ട മേഖലാ കമ്മിറ്റി നഗരസഭാ കവാടത്തിനുമുന്നിൽ പ്രതിഷേധം നടത്തി. വീണാ ജോർജ്‌ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ ഒരു കോടി രൂപ ചെലവിൽ സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. എന്നാൽ നഗരസഭ സ്ഥലം വിട്ടുനൽകാത്തതിനാൽ പദ്ധതി മുടങ്ങിയിരിക്കയാണ്‌. നഗരസഭാ പരിധിയിൽ വീണാ ജോർജ്‌ എംഎൽഎ കൊണ്ടുവരുന്ന എല്ലാ വികസന പദ്ധതികളും യുഡിഎഫ്‌ ഭരണസമിതി അട്ടിമറിക്കുകയാണ്‌. ജില്ലാ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട്‌ കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി 50 കോടി രൂപയുടെ പദ്ധതി കൊണ്ടുവന്നു. ഇതും നേരത്തെ ഈ ഭരണസമിതി അട്ടിമറിച്ചു. വരുംദിവസങ്ങളിൽ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ശക്തമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. ശ്യാംരാജ്‌ അധ്യക്ഷനായി. റോബിൻ വിളവിനാൽ, പി കെ അനീഷ്‌, സൂരഷ്‌ എസ്‌ പിള്ള, റിയാസ്‌, അജ്‌മൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top